Categories
kerala

ഡോ. റുവൈസിന്റ പഠനം: സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് തടഞ്ഞു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യചെയ്ത സംഭവത്തിൽ അറസ്റ്റിലായ സഹപാഠി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പഠനം തുടരാൻ അനുവദിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തടയുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ ഉത്തരവ്.

thepoliticaleditor

ഡോക്ടർ റുവൈസിന്റെ സസ്പെൻഷൻ മൂന്നുമാസത്തേക്ക് കൂടി നീട്ടാൻ കോളേജ് നേരത്തേ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റിയെയും നിയോഗിച്ചിരുന്നു. കമ്മിറ്റി ഒരാഴ്ചയ്ക്കകം അച്ചടക്ക നടപടി പുനഃപരിശോധിച്ച് തീരുമാനമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ഡിസംബറിലാണ് ഷഹനയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിത്. വിവാഹത്തിൽ നിന്ന് റുവൈസ് പിന്മാറിയതായിരുന്നു കാരണം. സ്ത്രീധനത്തിന് വേണ്ടിയുള്ള വിലപേശലും തുടർന്നുള്ള കലഹവും കാരണം മാനസിക സമ്മർദ്ദത്തിലായ ഷഹനയ്ക്ക് ജീവിക്കാനുള്ള അവസാനപ്രതീക്ഷയും നഷ്ടപ്പെടുത്തിയത് റുവൈസിന്റെ നിഷ്ഠൂരമായ പെരുമാറ്റമെന്ന് വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവന്നിരുന്നു.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ ബിരുദാനന്തര ബിരുദ പഠിതാവായിരുന്നു ഡോക്ടർ ഷഹാന. സഹപാഠി ഡോ ഇ എ റുവൈസുമായി ഷഹാന പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും വീട്ടുകാർ പരസ്പരം കണ്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് റുവൈസ് വൻ തോതിൽ സ്വർണവും ഭൂമിയും ഉൾപ്പെടെ സ്ത്രീധനമായി ആവശ്യപ്പെടുകയായിരുന്നു. ഇത് നിർവഹിക്കാൻ തന്റെ കുടുംബത്തിന് കഴിയില്ല എന്നറിയാമായിരുന്ന ഷഹാന റുവൈസിന്റെ തന്നോടുള്ള ഇഷ്ടത്തിന് ഇത്തരം സ്വാർത്ഥ മൂല്യങ്ങൾ മാത്രമാണുള്ളതെന്ന തിരിച്ചറിവിൽ നിരാശയായി ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പിൽ റുവൈസിന്റെ പേരും അയാൾ തന്നോട് പറഞ്ഞ കാര്യങ്ങളും ഷഹാന എഴുതിയിരുന്നു. റുവൈസിൻ്റെ കുടുംബം 150 പവൻ സ്വർണവും 15 ഏക്കർ സ്ഥലവും ബിഎംഡബ്ല്യു കാറും സ്ത്രീധനമായി ആവശ്യപ്പെട്ടതായി ഷഹാനയുടെ കുടുംബം ആരോപിച്ചു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick