Categories
latest news

കര്‍ഷകസമര അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇലോണ്‍ മസ്‌ക് നിരസിച്ചു

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വന്‍ കര്‍ഷക പ്രതിഷേധത്തിന്റെ വാര്‍ത്തകളും വിവരങ്ങളും ഉള്ള സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ആഗോളമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ
ഉത്തരവ് സോഷ്യൽ മീഡിയ കമ്പനിയായ എക്സ് (മുമ്പ് ട്വിറ്റർ) ഉടമ ഇലോണ്‍ മസ്‌ക് നിരസിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പ്രതിബദ്ധത മസ്‌ക് വ്യക്തമാക്കി.

കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട ഡസൻ കണക്കിന് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കും എതിരെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം അടിയന്തര സസ്പെൻഷൻ ഉത്തരവ് നൽകിയിരുന്നു.

thepoliticaleditor

“ഉത്തരവിന് അനുസൃതമായി, ഇന്ത്യയിൽ മാത്രം ഈ അക്കൗണ്ടുകളും പോസ്റ്റുകളും ഞങ്ങൾ തടഞ്ഞുവയ്ക്കും. എന്നാൽ ഈ പ്രവർത്തനങ്ങളോട് ഞങ്ങൾ വിയോജിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഈ പോസ്റ്റുകളിലും ബാധകമാക്കി ഞങ്ങൾ നിലനിർത്തുന്നു. ”– എക്സിന്റെ ഗ്ലോബൽ ഗവൺമെൻ്റ് അഫയേഴ്‌സ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച കുറിപ്പ് വ്യക്തമാക്കി.

അഭിപ്രായസ്വാതന്ത്ര്യത്തിനെ പിന്തുണച്ചുകൊണ്ട് അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് സംബന്ധിച്ച ഇന്ത്യൻ സർക്കാരിൻ്റെ ഉത്തരവുകളെ ചോദ്യം ചെയ്യുന്ന ഒരു റിട്ട് അപ്പീൽ നിലവിൽ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ടെന്നും ഗ്ലോബൽ ഗവൺമെൻ്റ് അഫയേഴ്‌സ് വെളിപ്പെടുത്തി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick