പത്മജയെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയാണെന്ന് കെ മുരളീധരന്‍. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം മുരളി ആരോപിച്ചത്. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മജയുമായും നല്ല ബന്ധമുണ്ട്. മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും മുരളി ആരോപിച്ചു.
നേമത്ത് ബിജെപിയുടെ സിറ്റിങ് സീറ്റ് താന്‍ പിടിച്ചെടുത്തതു മുതല്‍ തന്നോട് ബിജെപിക്ക് പ്രതികാരബുദ്ധിയാണെന്നും അത് പത്മജയെ ഉപയോഗിച്ച് കണക്കു തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.