Categories
kerala

സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ക്ഷേത്ര ഉത്സവത്തിനിടെ

പൊലീസ് കസ്റ്റഡിയിലുള്ളത് മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ആണെന്ന് പറയപ്പെടുന്നു.

Spread the love

കോഴിക്കോട് ജില്ലയിൽ വ്യാഴാഴ്ച രാത്രിയുടെ മറവിൽ പ്രാദേശിക സിപിഎം നേതാവിന്റെ കൊലപാതകം. കൊയിലാണ്ടിയിലെ സിപിഎം ലോക്കൽ സെക്രട്ടറിയെ ആണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥൻ (62) ആണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം. സത്യനാഥന്റെ ഭാര്യ: ലതിക. മക്കൾ: സലിൽ നാഥ്, സലീന.

വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ശരീരത്തിൽ മഴു കൊണ്ടുള്ള നാലിലധികം വെട്ടേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പെരുവട്ടൂർ സ്വദേശി അഭിലാഷ് (33)നെ കൊയിലാണ്ടി പൊലീസ്‌ കസ്റ്റഡിയിൽ എടുത്തു. പൊലീസ് കസ്റ്റഡിയിലുള്ളത് സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ആണെന്ന് പറയപ്പെടുന്നു. കൂടുതൽപേർക്ക് പങ്കുള്ളതായാണ്‌ സൂചന.

thepoliticaleditor

കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ കൊയിലാണ്ടി ഏരിയയിൽ വെള്ളിയാഴ്‌ച ഹർത്താൽ ആചരിക്കാൻ സിപിഐ എം ആഹ്വാനംചെയ്‌തു. രാവിലെ ആറുമുതൽ വെെകിട്ട് ആറുവരെയാണ് ഹർത്താൽ.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick