Categories
latest news

അരവിന്ദ് കെജ്‌രിവാൾ ഏതു നിമിഷവും അറസ്റ്റിലാവുമെന്ന് ആശങ്ക

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ അറസ്റ്റു ചെയ്യപ്പെട്ട അതേ മാതൃകയില്‍ അടുത്ത ഇര ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആണെന്ന് സൂചനകള്‍. ഇഡി സമർപ്പിച്ച പരാതിയിൽ ഫെബ്രുവരി 17 ന് ഹാജരാകാൻ ഡൽഹി കോടതി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പുതിയ സമൻസ് അയച്ചിട്ടുണ്ട്.

ആം ആദ്മി പ്രവര്‍ത്തകര്‍ ഡെല്‍ഹിയില്‍ വീടുവീടാന്തരം പോയി ചോദിക്കുന്ന ചോദ്യം ഇതാണ്- അരവിന്ദ് കെജ്‌രിവാള്‍ രാജി വെക്കണമോ അതോ ജയിലില്‍ പോയി അവിടെ നിന്നും സര്‍ക്കാരിനെ നയിക്കണമോ.! അതായത് കെജ്‌രിവാള്‍ ഏതു നിമിഷവും അറസ്റ്റിലായിത്തീരുമെന്ന് ആം ആദ്മി മുന്നില്‍ കാണുന്നു. ഹേമന്ത് സോറനെപ്പോലെ കെജ്‌രിവാളും ഇ.ഡി.യുടെ സമന്‍സുകള്‍ തുടര്‍ച്ചയായി നിരസിക്കുകയാണ്. സോറന്‍ ഏഴു തവണയാണ് സമന്‍സ് നിരസിച്ചത്. കെജ്‌രിവാള്‍ അഞ്ചുതവണ സമന്‍സ് നിരസിച്ചിരിക്കുന്നു.

thepoliticaleditor

പിഎംഎൽഎ നിയമത്തിലെ സെക്ഷൻ 50 പ്രകാരം,ഇ.ഡി.ക്ക് തെളിവിന്റെ പിൻബലം ഉണ്ടെങ്കിൽ ഏതു വ്യക്തിയെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ അവകാശം ഉണ്ട്. ഒരു വ്യക്തിക്ക് സമൻസ് അയച്ചാൽ, അയാൾക്ക് മൂന്ന് തവണ മാത്രമേ സമൻസ് അവഗണിക്കാൻ നിയമ സാധുതയുള്ളൂ.

അത്തരമൊരു സാഹചര്യത്തിൽ, ശക്തമായ തെളിവുകളോ സാക്ഷികളോ ഉണ്ടെങ്കിൽ, പിഎംഎൽഎ നിയമത്തിലെ സെക്ഷൻ 19 പ്രകാരം പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാൻ കഴിയും. ഇതാണ് ഇപ്പോൾ ഡൽഹിയിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്.

മദ്യനയക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഇത് വരെ ജാമ്യം നൽകാൻ സുപ്രീം കോടതി തയ്യാറായിട്ടില്ല . ഇതുവരെ സിസോദിയയുടെ അഞ്ച് ജാമ്യാപേക്ഷകൾ കോടതി തള്ളി. ഈ കേസിൽ 338 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ട് എന്നും ഇതിൽ സിസോദിയയുടെ പങ്ക് സംശയാസ്പദമാണെന്നും പറയപ്പെടുന്നു.

സ്വകാര്യ കമ്പനികൾക്ക് നേട്ടമുണ്ടാക്കാൻ മദ്യനയത്തിൽ മാറ്റം വരുത്തിയതായി തോന്നുന്നുവെന്നു കോടതി പറഞ്ഞു. 2023 ഒക്‌ടോബർ 30ലെ സുപ്രീം കോടതി വിധിക്ക് ശേഷം ഇതുവരെ 5 തവണ ഇഡി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമൻസ് അയച്ചിട്ടുണ്ട്. എല്ലാ സമൻസുകളും കെജ്‌രിവാൾ തള്ളി. ഇഡി സമൻസ് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ കെജ്‌രിവാളിനെതിരെ ഒരു സാക്ഷി ഇ.ഡി.യുടെ അടുത്ത് ഉണ്ടെന്നാണ് ഇ.ഡി.യുടെ അവകാശവാദം.

Spread the love
English Summary: NEXT ARREST ARAVIND KEJRIWAL ?

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick