Categories
latest news

ശ്രീരാമനെ ആം ആദ്മി പാര്‍ടിക്കും അത്യാവശ്യമാണ് !

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രീരാമ സ്വാധീനം വോട്ടാക്കി മാറ്റാന്‍ ആം ആദ്മി പാര്‍ടിയും.
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും തിങ്കളാഴ്ച അയോധ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്ത രാമക്ഷേത്രം കുടുംബാംഗങ്ങൾക്കൊപ്പം സന്ദർശിക്കുമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് എന്നിവരും എം.എല്‍.എമാരും എം.എല്‍.സി.മാരും ഞായറാഴ്ച അയോധ്യ സന്ദര്‍ശിച്ചതിനു പിറകെയാണ് കെജ്രിവാള്‍ പ്രഖ്യാപനം നടത്തിയത്.

thepoliticaleditor

കെജ്രിവാള്‍ കുടുംബ സമേതമാണ് ക്ഷേത്രദര്‍ശനം നടത്തുകയെന്നും അറിയിപ്പില്‍ പറയുന്നു. നേരത്തെ ക്ഷേത്രത്തിന്റെ ഉദ്ഘാടനസമയത്ത് ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും താന്‍ കുടുംബസമേതം പിന്നീട് സന്ദര്‍ശിക്കുമെന്നാണ് കെജ്രിവാള്‍ പറഞ്ഞിരുന്നത്.

അയോധ്യയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ സംഘടിപ്പിക്കാൻ ഡൽഹി സർക്കാർ ശ്രമിക്കുമെന്ന് കെജ്‌രിവാൾ പ്രസ്താവിച്ചിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick