Categories
kerala

എസ് രാമചന്ദ്രൻ പിള്ളയുടെ മകൻ മാധ്യമപ്രവർത്തകൻ ബിപിൻ ചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയർമാൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്‌ത് വരികയായിരുന്നു. അസുഖ ബാധിതനായതിനെ തുടർന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്‌ച പകൽ ഒന്നിന് പേട്ട ആനയറ എൻഎസ്എസ് കരയോഗം റോഡിലുള്ള സിആർഎ 83 വീട്ടിലെത്തിക്കും. വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരം.

thepoliticaleditor

ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്ന ബിപിൻ ചന്ദ്രൻ എൻ്റർപ്രണർ ബിസിനസ് മാഗസിൻ്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്‌റ്റാൻഡേർഡിലും ഇന്ത്യൻ എക്പ്രസിലും ജോലി ചെയ്‌തു. ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയും സേവനമനുഷ്‌ഠിച്ചിരുന്നു.

അമ്മ: പരേതയായ രത്നമ്മ. ഭാര്യ: ഷൈജ (മാധ്യമപ്രവർത്തക, ഡൽഹി), മക്കൾ: ആദിത് പിള്ള (ഫിനാൻഷ്യൽ അനലിസ്റ്റ്, ബംഗളൂരു), ആരോഹി പിള്ള ( വിദ്യാർഥി, പുനൈ), സഹോദരങ്ങൾ: ബൃന്ദ (ഫിനാൻസ് മാനേജർ, സംസ്ഥാന കാർഷിക വികസന ബാങ്ക്), ബിജോയ് (സോഫ്റ്റ്‌വെയർ എൻജിനീയർ, സൗദി)

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick