കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ അലംഗീർ ആലമിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മെയ് 14 ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.
ആലമിൻ്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിനെയും വീട്ടുജോലിക്കാരനെയും 32 കോടിയിലധികം രൂപ പിടിച്ചെടുത്തതിനെ തുടർന്ന് ഫെഡറൽ ഏജൻസി കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) മൊഴി രേഖപ്പെടുത്തുന്നതിനായി എഴുപതുകാരനായ ആലമിനോട് ചൊവ്വാഴ്ച റാഞ്ചിയിലെ ഇഡിയുടെ സോണൽ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായി ഇ ഡി വൃത്തങ്ങൾ അറിയിച്ചു.