Categories
latest news

സഖ്യവുമായി കമല്‍ഹാസന്‍…”തഗ് ലൈഫ്” പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിലേക്ക്‌

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സഖ്യ പ്രഖ്യാപനം ഉണ്ടാകുമെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ തിങ്കളാഴ്ച പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുമായി സംവദിച്ച മക്കൾ നീതി മയ്യം നേതാവ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സൂചിപ്പിച്ചു. “രണ്ട് ദിവസത്തിനുള്ളിൽ ഒരു സന്തോഷവാർത്തയുമായി ഞാൻ നിങ്ങളെ കാണും. പാർലമെൻ്റ് തെരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ നന്നായി നടക്കുന്നു, നല്ല അവസരങ്ങൾ പ്രതീക്ഷിക്കുന്നു. സഖ്യം സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കും”– കമൽഹാസൻ പറഞ്ഞു. ‘തഗ് ലൈഫ്’ എന്ന തൻ്റെ പുതിയ ചിത്രത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കമൽഹാസൻ വിമാനത്താവളത്തിൽ എത്തിയത്.

കഴിഞ്ഞയാഴ്ച കമൽഹാസൻ്റെ പാർട്ടിക്ക് ബാറ്ററി ടോർച്ച് ചിഹ്നം അനുവദിച്ചിരുന്നു. നേരത്തെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഹാസൻ്റെ പാർട്ടി ‘ബാറ്ററി ടോർച്ച്’ ചിഹ്നത്തിലാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

thepoliticaleditor

2018-ൽ സ്വന്തം പാർട്ടി രൂപീകരിച്ച കമൽഹാസൻ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ആദ്യം ശ്രമിച്ചത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തമിഴ്‌നാട്ടിൽ പാർട്ടി പരാജയം നേരിട്ടു. പിന്നീട്, ഈറോഡ് ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകി. 2022 ഡിസംബറിൽ ഭാരത് ജോഡോ യാത്ര തമിഴ്‌നാട്ടിൽ എത്തിയപ്പോൾ രാഹുൽ ഗാന്ധിയ്‌ക്കൊപ്പം കമൽഹാസനും സഞ്ചരിച്ചു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick