Categories
kerala

ഷോൺ ജോർജിനെതിരെ വീണ വിജയൻ്റെ പരാതിയിൽ പോലീസ് കേസെടുത്തു

സമൂഹമാധ്യമത്തിലൂടെ തനിക്ക് കനേഡിയൻ കമ്പനിയുണ്ടന്ന് വ്യാജ പ്രചരണം നടത്തിയെന്നാണ് വീണയുടെ പരാതി.

Spread the love

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ പരാതിയിൽ ബിജെപി നേതാവ് ഷോൺ ജോർജിനെതിരെ പോലീസ് കേസെടുത്തു. പിസി ജോർജിന്റെ മകൻ കൂടിയായ ഷോൺ ആണ് വീണയുടെ കമ്പനിയായ എക്‌സാലോജിക് വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നില്‍ പരാതി നല്‍കിയതും അത് ഇപ്പോള്‍ എസ്.എഫ്.ഐ.ഒ.യുടെ അന്വേഷണത്തിലേക്ക് നയിച്ചിരിക്കുന്നതും. ഷോണ്‍ വീണയെയും മുഖ്യമന്ത്രിയെയും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും സ്ഥിരമായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.

സമൂഹമാധ്യമത്തിലൂടെ തനിക്ക് കനേഡിയൻ കമ്പനിയുണ്ടന്ന് വ്യാജ പ്രചരണം നടത്തിയെന്നാണ് വീണയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തു. വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ഷോൺ ജോർജ് ഫെയ്സ്‌ബുക്കിലാണ് പോസ്റ്റ് ചെയ്തിരുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick