Categories
kerala

കേരള ഗ്രാമീൺ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം 25-ന്

കേരള ഗ്രാമീൺ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം
ഫെബ്രുവരി 25-ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ കണ്ണൂർ യോഗശാല റോഡിലെ
“ബെഫി” ഹാളിൽ ചേരും .

നാല് പതിറ്റാണ്ടിലധിമായി നിക്ഷേപകരെയും വായ്പക്കാരെയും കണ്ടെത്തി കേരള ഗ്രാമീൺ ബാങ്കിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് സുപ്രധാന പങ്കുവയ്ക്കുന്ന ദിന നിക്ഷേപ ഏജൻ്റുമാരായ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങളായ ഗ്രാറ്റിവിറ്റി, പ്രൊവിഡൻസ് ഫണ്ട് ആനുകൂല്യങ്ങൾ അനുവദിക്കുക, തൊഴിൽസുരക്ഷ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൺവെൻഷൻ .

thepoliticaleditor

കണ്ണൂർ ജില്ലാ കൺവെൻഷനിൽ കെ.ജി. ബി. ഡി. സി. യു വൈസ് പ്രസിഡൻ്റ് നന്ദനൻ പയ്യന്നൂർ മുഖ്യഭാഷണം നടത്തും. തൊഴിൽ മേഖലയിൽ പെയ്മെൻ്റ് ബാങ്കുകളുടെ സ്വാധീനം, മെഡിക്കൽ ഇൻഷുറൻസിൻ്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ അഭിപ്രായ സർവ്വെ, ടെക്നിക്കൽ വിഷയങ്ങളിലെ പരാതികൾ ഉൾക്കൊള്ളിച്ച് ചോദ്യോത്തരവേള എന്നിവയും കൺവെൻഷനിലെ സെഷനുകളായിരിക്കും. മാർച്ച് പത്തിന് കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള ഈ ജില്ലാ കൺവെൻഷനിൽ എല്ലാ മെമ്പർമാരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് ജില്ലാ ഭാരവാഹികൾ
അഭ്യർത്ഥിച്ചു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick