Categories
kerala

ഗായകൻ സൂരജ് സന്തോഷിനെ ഫോണിൽ അസഭ്യം പറഞ്ഞയാൾ അറസ്റ്റിൽ

ഗായകൻ സൂരജ് സന്തോഷിനെ ഫോണിൽ അസഭ്യം പറഞ്ഞ എറണാകുളം സ്വദേശി ഉണ്ണിക്കൃ
ഷ്ണനെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. ഉണ്ണിക്കൃഷ്ണന് നോട്ടീസ് നൽകി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിക്ക് ജാമ്യം നൽകി വിട്ടയച്ചു.

രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ഗായിക ചിത്ര നടത്തിയ പരാമർശവും അതിനോട് പ്രതികരിച്ച ഗായകൻ സൂരജ് സന്തോഷിന്റെ പ്രതികരണവും കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട് കെ എസ് ചിത്ര പങ്കുവച്ച വീഡിയോയാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്.

thepoliticaleditor

ചിത്രയ്‌ക്കെതിരെ വൻ വിമർശനമാണ് സൂരജ് നടത്തിയത്. പിന്നാലെ വലിയ തോതിൽ സൈബർ ആക്രമണങ്ങൾക്ക് സൂരജ് പാത്രമാവുകയും ചെയ്തിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീട്ടുകളിൽ വിളക്ക് തെളിയിക്കണമെന്നും, രാമ മന്ത്രം ജപിക്കണമെന്നുമാണ് ചിത്ര പറഞ്ഞത്. തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നതായും ചിത്രയുടെ സംഗീതത്തെ അല്ല അവരുടെ നിലപാടിയൊണ് വിമർശിച്ചതെന്നും സൂരജ് പറഞ്ഞിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick