ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ. കവിത അറസ്റ്റിൽ. ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തി. തെലങ്കാന മുന്‍മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളാണ് കവിത. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഐടി വകുപ്പുകൾ റെയ്ഡ് നടത്തിയിരുന്നു. കവിതയുടെ പേര് ഡല്‍ഹി എക്‌സൈസ് നയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പറയപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് മാസങ്ങള്‍ക്കു മുമ്പും കവിതയെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ഏതാനും മദ്യവ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നാണ് ആരോപണം. ഈ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായിട്ട് മാസങ്ങളായി. ഇദ്ദേഹം ഇപ്പോഴും ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിലാണ്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
കെ. കവിത അറസ്റ്റിൽ
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024