Categories
latest news

പുതിയ ഫാഷൻ വസ്ത്രങ്ങള്‍ ധരിച്ചതിന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു

തന്റെ ആഗ്രഹത്തിന് വിരുദ്ധമായി പുതിയ ഫാഷൻ വസ്ത്രങ്ങൾ ധരിച്ചെന്നാരോപിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ശനിയാഴ്ച അരസികെരെ താലൂക്കിലെ രാംപുര ഗ്രാമത്തിൽ ധാർവാഡ് സ്വദേശിയായ ജ്യോതി (22) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് ജീവൻ ഒളിവിലാണ്.

അരസിക്കെരെയിലെ വസ്ത്രനിർമ്മാണശാലയിൽ ജോലി ചെയ്തിരുന്ന ജ്യോതി അതേ യൂണിറ്റിൽ ജോലി ചെയ്യുന്ന ജീവനുമായി പ്രണയത്തിലായിരുന്നു. പിന്നീട് അവർ വിവാഹിതരായി. ഷോപ്പിംഗിനും ചടങ്ങുകളിൽ പങ്കെടുക്കാനും പോകുമ്പോൾ മോഡേൺ ഡ്രെസ്സുകൾ ധരിച്ചതിന്റെ പേരിൽ ജീവൻ പലപ്പോഴും ഭാര്യയുമായി വഴക്കിട്ടിരുന്നതായി പറയുന്നു .

thepoliticaleditor

സംഭവദിവസം ജ്യോതിയെ സമീപത്തെ വനത്തിലേക്ക് വിളിച്ചു കൊണ്ടുപോയി കത്തികൊണ്ട് കഴുത്ത് മുറിച്ചാണ് കൊലപ്പെടുത്തിയത്. പോലീസ് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick