Categories
kerala

ബി.ജെ.പി നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം ബിഷപ്പുമാർ മറന്നു- മന്ത്രി സജി ചെറിയാൻ

ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ രൂക്ഷമായ പരിഹാസം ഉയർത്തി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴ പുന്നപ്ര വടക്ക് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സജി ചെറിയാൻ. ബി.ജെ.പി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്ന് സജി ചെറിയാൻ പറഞ്ഞു.

ബി.ജെ.പി നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം ബിഷപ്പുമാർ മറന്നുവെന്നും മന്ത്രി ആരോപിച്ചു. ബി.ജെ.പിയുടെ വിരുന്നിന് പോയ ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവർ‌ക്ക് അതൊരു വിഷയമായില്ലെന്നും മന്ത്രി പറഞ്ഞു.

thepoliticaleditor

പ്രധാനമന്ത്രി നൽകിയ വിരുന്നിൽ മുംബൈ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വൽഡ് ഗ്രേഷ്യസ്,​ ഡൽഹി ആർച്ച് ബിഷപ്പ് അനിൽ ക്യൂട്ടോ,​ സിറോ മലബാർ സഭ ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര,​ ചർച്ച് ഓഫ് നോർത്ത് ഇന്ത്യ ഡയറക്ടർ പോൾ സ്വരൂപ്,​ വ്യവസായികളായ ജോയ് ആലുക്കാസ്,​ അലക്സാണ്ടർ ജോർജ് ,​ കായികതാരം അഢ്ജു ബോബി ജോർജ്,​ നടൻ ദിനോ മോറിയ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick