Categories
latest news

കോണ്‍ഗ്രസിനോട് ഉറച്ച സഖ്യസന്ദേശവുമായി അഖിലേഷ് യാദവ്‌

കോണ്‍ഗ്രസുമായി 11 ലോക്‌സഭാ സീറ്റുകളില്‍ ധാരണയായത് നല്ല തുടക്കമെന്ന് അഖിലേഷ് യാദവ്

Spread the love

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി 11 ലോക്‌സഭാ സീറ്റുകളില്‍ ധാരണയായത് നല്ല തുടക്കമെന്ന് സമാജ് വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവ്. “കോണ്‍ഗ്രസുമായുള്ള ഞങ്ങളുടെ സൗഹൃദസഖ്യത്തിന് 11 ശക്തമായ സീറ്റുമായുള്ള തുടക്കം മികച്ചതാണ്. ഈ പ്രവണത വിജയസമവാക്യമായി മുന്നോട്ടു പോകും, ചരിത്രം മാറ്റും”-യാദവ് എക്‌സ്-ല്‍ കുറിച്ചു.

80 പാര്‍ലമെന്റ് അംഗങ്ങളാണ് ഇപ്പോള്‍ യു.പി.യില്‍ ഉള്ളത്. നിതീഷ്‌കുമാര്‍ ബിജെപി പക്ഷത്തേക്ക് പോകുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളില്‍ ഒന്നായ എസ്.പി.യുടെ പക്ഷത്തു നിന്നുള്ള ഈ സൗഹൃദസന്ദേശം. ബിഹാറില്‍ ഇന്ത്യ മുന്നണിക്ക് വലിയ തിരിച്ചടിയായി മാറും, നിതീഷ്‌കുമാറിന്റെ ചേരിമാറ്റം.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick