Categories
kerala

കാനം അവസാനമായി പാര്‍ടിക്കു മുന്നില്‍ വെച്ച ആഗ്രഹം എതിര്‍പ്പില്ലാതെ നടപ്പാക്കി സിപിഐ

താന്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ അവധിയില്‍ പ്രവേശിക്കുമ്പോള്‍ തന്റെ പാര്‍ടി ചുമതല ആരെ ഏല്‍പിക്കാനാണോ കാനം രാജേന്ദ്രന്‍ ശുപാര്‍ശ സമര്‍പ്പിച്ചത്, ആ വ്യക്തിയെത്തന്നെ ഐകകണ്യേന തന്നെ കാനത്തിന്റെ പിന്‍ഗാമിയാക്കി സിപിഐ ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയായി താല്‍ക്കാലികമായി ചുമതലയേറ്റു.

ബിനോയ് വിശ്വം

ഏകകണ്ഠമായാണ് സംസ്ഥാന എ‌ക്‌സിക്യൂട്ടീവ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തതെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി രാജ അറിയിച്ചു. ഈ മാസം 28-ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്‌സിക്യൂട്ടീവ് തീരുമാനത്തിന് അന്തിമ അംഗീകാരം നൽകുമെന്നും ഡി രാജ പറഞ്ഞു.

thepoliticaleditor

കാൽപ്പാദത്തിലെ ശസ്ത്രക്രിയയ്ക്കു വേണ്ടി രണ്ടാമതും പാർട്ടി നേതൃത്വത്തിന് കാനം മൂന്ന് മാസത്തെ അവധിക്ക് അപേക്ഷ നൽകിയപ്പോൾ അതിൽ ഒരു കാര്യം എടുത്തു പറഞ്ഞിരുന്നു– തനിക്കൊപ്പം ദേശീയ സെക്രട്ടറിയേറ്റ് അംഗമായ ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ ചുമതല നൽകണം 16, 17 തീയതികളിൽ ചേരുന്ന ദേശീയ കൗൺസിൽ യോഗം ഇത് ചർച്ചചെയ്യാനിരിക്കെയാണ് കാനത്തിന്റെ അപ്രതീക്ഷിത വിയോഗം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick