ആന്തൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലറും ഇപ്പോള്‍ നഗരസഭാ ആസൂത്രണസമിതി വൈസ് ചെയര്‍മാനുമായ ടി.സുരേഷ് ബാബു(56) അന്തരിച്ചു. വൈകീട്ട് ധര്‍മശാലയിലെ സ്വന്തം ഓഫീസില്‍ കുഴഞ്ഞുവീണ സുരേഷ്ബാബുവിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. മൊറാഴ പുന്നക്കുളങ്ങരയില്‍ സഹോദരിക്കൊപ്പമായിരുന്നു താമസം.
ശവസംസ്‌കാരം നാളെ രാവിലെ 10.30-ന് ആന്തൂര്‍ വാതകശ്മശാനത്തില്‍. രാവിലെ സ്വദേശമായ കോള്‍ത്തുരുത്തിയിലേക്ക് കൊണ്ടുപോകുന്ന ഭൗതിക ദേഹം തുടരന്ന് ഇപ്പോള്‍ താമസിക്കുന്ന പുന്നക്കുളങ്ങരയിലേക്കും പിന്നീട് ആന്തൂര്‍ നഗരസഭാ ഓഫീസിലേക്കും അന്ത്യദര്‍ശനത്തിനായി കൊണ്ടുവരും.


ആന്തൂര്‍ നഗരസഭ രൂപീകൃതമായപ്പോള്‍ 22-ാംവാര്‍ഡായ പുന്നക്കുളങ്ങരയെ പ്രതിനിധീകരിച്ച കൗണ്‍സിലര്‍ ആയിരുന്നു സുരേഷ് ബാബു. നേരത്തെ ശാസ്ത്രസാഹിത്യ പരിഷത്തിലും സാക്ഷരതാ പ്രസ്ഥാനത്തിലും ജനകീയാസൂത്രണപ്രസ്ഥാനത്തിലും നേതൃത്വം വഹിച്ച് പ്രവര്‍ത്തിച്ച വ്യക്തിയാണ്. നിലവില്‍ ആന്തൂര്‍ നഗരസഭയുടെ ആസൂത്രണസമിതിയില്‍ നേതൃപരമായ പങ്ക് നിര്‍വ്വഹിച്ചു പ്രവര്‍ത്തിച്ചു വരുന്ന സുരേഷ് ബാബു നഗരസഭാ ചെയര്‍മാന്റെ പി.എ.ആയും പ്രവര്‍ത്തിച്ചുവരികയായിരുന്നു.