സമാജ്‌വാദി പാർട്ടിക്കാരിയായ മുസ്ലീം എംഎൽഎയുടെ സന്ദർശനത്തിന് ശേഷം ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗറിലെ ക്ഷേത്രം ഗംഗാ ജലം തളിച്ചു ശുദ്ധീകരിച്ചു.
ഞായറാഴ്ച നടക്കുന്ന ‘മഹാ ചണ്ഡി യാഗ’ത്തിൽ പങ്കെടുക്കാൻ തന്റെ നിയോജക മണ്ഡലത്തിലെ ബൽവ ഗ്രാമത്തിലെ സംയ മാതാ ക്ഷേത്രത്തിന്റെ ഭരണനിർവ്വഹണ സമിതിയാണ് തന്നെ ക്ഷണിച്ചതെന്ന് ഡൊമാരിയഗഞ്ചിൽ നിന്നുള്ള എസ്പി എംഎൽഎ സയ്യദ ഖാത്തൂൺ പറയുന്നു. അവർ വന്നു തിരിച്ചു പോയതിനുശേഷം അവരുടെ സന്ദർശനത്തെ അനുകൂലിക്കാത്ത ചിലരാണ് മന്ത്ര ജപങ്ങളോടെ ‘ഗംഗാ ജലം കൊണ്ട് ശുദ്ധീകരിച്ചു.
തെറ്റിദ്ധരിക്കപ്പെട്ടവർ സൃഷ്ടിക്കുന്ന വിവാദങ്ങളുടെ പേരിൽ താൻ ക്ഷേത്രങ്ങളിൽ പോകുന്നത് നിർത്താൻ പോകുന്നില്ലെന്ന് എംഎൽഎ പ്രതികരിച്ചു.