അജ്ഞാത സംഘം തട്ടികൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. പൊലീസ് സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും വിവരം കൈമാറി, നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചു അന്വേഷണം നടക്കുന്നതിനിടയിലാണ് ആശ്വസകരമായ വാർത്ത എത്തിയത്.
കുട്ടിയെ സിറ്റി പൊലീസ് കമ്മിഷണർ ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. തട്ടികൊണ്ടു പോയി 20 മണിക്കൂറുകൾക്കു ശേഷമാണ് നാടിൻറെ മുഴുവൻ ആശ്വാസമായി കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്.
കുഞ്ഞിനെ മൈതാനത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടുവെന്നാണ് വിവരം. ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്. അബിഗേലിനെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം മാതാപിതാക്കൾക്ക് കൈമാറും.