Categories
national

ഉത്തർപ്രദേശിൽ സാധുവിന്റെ ജന്മദിനത്തിൽ സർക്കാർ വക “നോൺ വെജ് ഡേ”…സംസ്ഥാനത്തെ എല്ലാ ഇറച്ചിക്കടകളും അറവുശാലകളും അടയ്ക്കണം

പുതിയ ഉത്തരവ് ഹലാൽ ഉൽപന്നങ്ങൾ നിരോധിച്ച് ഉത്തരവിറക്കിയതിന് പിന്നാലെ

Spread the love

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ നവംബർ 25 സാധു ടി എൽ വസ്വാനിയുടെ ജന്മദിനം പ്രമാണിച്ച് “നോൺ വെജ് ഡേ” ആയി പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളമുള്ള എല്ലാ ഇറച്ചിക്കടകളും അറവുശാലകളും മുകളിൽ പറഞ്ഞ തീയതിയിൽ അടച്ചിട്ടിരിക്കണമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

സാധു തൻവർദാസ് ലീലാറാം വസ്വാനി ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണനായിരുന്നു, അദ്ദേഹം മീരാ മൂവ്‌മെന്റ് ഇൻ എഡ്യൂക്കേഷൻ ആരംഭിക്കുകയും ഹൈദരാബാദിലെ സിന്ധിൽ (ഇപ്പോൾ പാകിസ്ഥാനിൽ) സെന്റ് മീരാസ് സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തിനും അധ്യാപനത്തിനുമായി സമർപ്പിക്കപ്പെട്ട ഒരു മ്യൂസിയം, ദർശൻ മ്യൂസിയം പൂനെയിൽ തുറന്നു.

thepoliticaleditor

ഹലാൽ സർട്ടിഫിക്കേഷനോടുകൂടിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിതരണം, വിൽപന എന്നിവയ്ക്ക് യുപി സർക്കാർ നിരോധനം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം.

ഉത്തർപ്രദേശ് ഭക്ഷ്യ സുരക്ഷാ, ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ അനിതാ സിംഗ് ആണ് ഹലാൽ ഉൽപന്നങ്ങൾ നിരോധിച്ച് ഉത്തരവിറക്കിയത്. ഹലാൽ ലേബൽ പതിച്ച ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവയുടെ നിരോധനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

“പൊതുജനാരോഗ്യത്തിന്റെ താൽപ്പര്യം മുൻനിർത്തി, ഹലാൽ സാക്ഷ്യപ്പെടുത്തിയ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപന എന്നിയുടെ നിരോധനം ഉത്തർപ്രദേശിൽ ഉടനടി പ്രാബല്യത്തിൽ വരും” ഉത്തർപ്രദേശ് ഫുഡ് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. അതേസമയം, കയറ്റുമതിക്കായി ഉൽപ്പാദിപ്പിക്കുന്ന ഹലാൽ സർട്ടിഫിക്കേഷനുള്ള സാധനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick