Categories
kerala

‘കാതൽ’ ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങൾ വിലക്കി

ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന ചിത്രമായ കാതൽ ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങൾ വിലക്കിയതായി റിപ്പോർട്ട്. ഭിന്നലൈംഗികതയുടെ വിഷയം പ്രദിപാതിക്കുന്ന ഉള്ളടക്കമായതിനാലാണ് വിലക്ക് എന്നാണ് പുറത്തു വരുന്ന വിവരം.

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയിലൂടെ സ്ത്രീയുടെ ഗാര്‍ഹിക ജീവിതത്തിലെ ശക്തമായ സ്വാതന്ത്ര്യവാഞ്ചയും വ്യക്തിത്വ പ്രഖ്യാപനവും ചിത്രീകരിച്ച് ശക്തമായ സന്ദേശം നല്‍കിയ ചലച്ചിത്രകാരനാണ് ജിയോ ബേബി.

thepoliticaleditor

മെഗാ സ്റ്റാര്‍ മമ്മൂട്ടിയും തെന്നിന്ത്യന്‍ നായികയും നടന്‍ സൂര്യയുടെ ജീവിത പങ്കാളിയുമായ ജ്യോതികയുമാണ് കാതലിലെ പ്രധാന താരങ്ങള്‍. വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്.
തെന്നിന്ത്യൻ താരം സൂര്യ കാതൽ സിനിമയുടെ ലൊക്കേഷനിൽ എത്തി ടീമംഗങ്ങളെ നേരിട്ട് അഭിനന്ദിച്ചിരുന്നു. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick