രാജ്യത്തുടനീളം നിയമം നടപ്പാക്കുന്നതിന് വഴിയൊരുക്കിക്കൊണ്ട് , പൗരത്വ ഭേദഗതി നിയമത്തിൻ്റെ (സിഎഎ) നിയമങ്ങൾ ആഭ്യന്തര മന്ത്രാലയം ഇന്ന് വിജ്ഞാപനം ചെയ്തു. 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ഈ രാജ്യങ്ങളിൽ നിന്നുള്ള അമുസ്‌ലിം കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനാണ് നിയമം ലക്ഷ്യമിടുന്നത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് ഈ നിയമം എളുപ്പമാക്കുന്നു. എന്നാൽ മുസ്ലിങ്ങൾക്ക് ഇത് നേടുക എളുപ്പമല്ല. പൗരത്വം ലഭിക്കുന്നതിന് മതം മാനദണ്ഡമാക്കുന്ന ഈ നിയമഭേദഗതിയിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ലായ മതനിരപേക്ഷത എന്ന ആശയത്തിന് മരണമണി മുഴങ്ങുകയാണ് എന്ന വിമര്‍ശനം ഉയരുന്നു.
പൗരത്വത്തിനുള്ള അപേക്ഷകൾ പൂർണമായും ഓൺലൈൻ മോഡിൽ സമർപ്പിക്കാമെന്ന് മന്ത്രാലയ വക്താവ് എക്‌സിൽ എഴുതി.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഇത്. നിയമം ആരുടെയും പൗരത്വം കവർന്നെടുക്കില്ലെന്ന് അദ്ദേഹം ന്യൂനപക്ഷങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാല്‍ എത്രയോ ദശാബ്ദങ്ങള്‍ക്കു മുമ്പ് ഇന്ത്യയില്‍ കുടിയേറിയ ന്യൂനപക്ഷങ്ങളായ മുസ്ലീങ്ങളെ പുറത്താക്കാനുള്ള വാതിലായി ഈ നിയമം ഉപയോഗിക്കുമെന്ന ആശങ്ക വളരെയധികമാണ്. ഏകപക്ഷീയമായി, മുസ്ലിംന്യൂനപക്ഷങ്ങളുമായി ഒരു ചര്‍ച്ചയും നടത്താതെയാണ് 2020-ല്‍ സി.എ.എ. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയത്. ഇത് വ്യാപകമായ പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. കൊവിഡ്-19 കാരണമുള്ള ലോക്ഡൗണിലേക്ക് രാജ്യം നീങ്ങിയില്ലായിരുന്നെങ്കില്‍ വലിയ സമരപരമ്പരകള്‍ക്ക് നാട് സാക്ഷ്യം വഹിച്ചേനെ. ഡെല്‍ഹിയിലെ 2020-ലെ ലഹളയിലേക്ക് പോലും തീപ്പൊരി വിതറിയത് സിഎഎ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതിനോട് അനുബന്ധിച്ചാണ്.
്പൗരത്വനിയമ ഭേദഗതി നിയമത്തിന്റെ(സി.എ.എ.)ഭാഗമായ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. ഇത് നടപ്പാക്കുമ്പോള്‍ കുടിയേറ്റക്കാരായ മുസ്ലീങ്ങളെ വളരെയെളുപ്പത്തില്‍ രാജ്യത്തു നിന്നും അഭയാര്‍ഥികളാക്കി പരിഗണിച്ച് പുറത്താക്കുകയോ അവരെ പ്രത്യകതരം ക്യാമ്പുകള്‍ സ്ഥാപിച്ച് മാറ്റുകയോ ചെയ്യാനാവും. ഇത്തരം ഡീറ്റെന്‍ഷന്‍ കേന്ദ്രങ്ങള്‍ നരക തുല്യമായ ജീവിതം നയിക്കാന്‍ മാത്രം ഇടയാക്കുന്ന സ്ഥലങ്ങളായി മാറും. പൗരന്‍മാരല്ലാത്ത, നിയമവിരുദ്ധരായി ജീവിക്കുന്നവരുടെ ഇടമായി മാറും. ഏതു നിമിഷവും ഭീതിയുടെ മുനയില്‍ ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ താവളങ്ങളായിത്തീരുമെന്നത് ലോകത്തിലാകെ സംഭവിച്ചിട്ടുള്ള സംഗതിയാണ്.
പൗരന്‍മാര്‍ക്കുളള അവകാശങ്ങളില്ലാതെ, രാജ്യത്തിനകത്ത് സ്വതന്ത്രമായ സഞ്ചരിക്കാനാവാതെ ഏതു നിമിഷവും നാടുകടത്തപ്പെടാവുന്ന ഭീതിയില്‍ ജീവിക്കേണ്ടി വരിക എന്ന സാഹചര്യമാണ് ഉണ്ടാകാനിടയുള്ളത്. ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളിലാണ് ഇതിന്റെ ആഘാതം ഭീകരമായി പ്രതിഫലിക്കുക. പക്ഷേ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം അഭയാര്‍ഥികേന്ദ്രങ്ങള്‍ ഉണ്ടാക്കേണ്ടി വരുന്ന സാഹചര്യവും സൃഷ്ടിക്കപ്പെടും.
“നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സമുദായം പ്രകോപിതരാകുകയാണ്… നിയമത്തിൽ വ്യവസ്ഥകളില്ലാത്തതിനാൽ സിഎഎയ്ക്ക് ആരുടെയും പൗരത്വം കവർന്നെടുക്കാനാകില്ല. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും പീഡിപ്പിക്കപ്പെട്ട അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമമാണ് സിഎഎ. ”– ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഇ ടി നൗ-ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കവെ ഷാ പറഞ്ഞത് ഇങ്ങനെയായിരുന്നു.
കോൺഗ്രസ് സർക്കാർ വാഗ്ദ്ധാനം ചെയ്തതാണ് നിയമം എന്ന് അമിത് ഷാ അതേ ചടങ്ങിൽ പറഞ്ഞിരുന്നു. “സിഎഎ കോൺഗ്രസ് സർക്കാരിൻ്റെ വാഗ്ദാനമായിരുന്നു. രാജ്യം വിഭജിക്കപ്പെടുകയും ആ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയും ചെയ്തപ്പോൾ, അഭയാർത്ഥികൾക്ക് ഇന്ത്യയിലേക്ക് സ്വാഗതം എന്നും അവർക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നും കോൺഗ്രസ് ഉറപ്പുനൽകിയിരുന്നു. ഇപ്പോൾ അവർ പിന്മാറുകയാണ്.”– ഷാ വിമര്‍ശിക്കുകയുണ്ടായി.
്അതേസമയം പല സംസ്ഥാനങ്ങളും പൗരത്വനിയമ ഭേദഗതി നിയമവും(സി.എ.എ.) അതിന്റെ ഭാഗമായ ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി രംഗത്തു വന്നിട്ടുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിയമം നടപ്പാക്കാന്‍ താന്‍ ബംഗാളില്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.