ഉത്തരാഖണ്ഡിലെ ഉത്തർകാശിയിലെ സിൽക്യാര തുരങ്കത്തിനുള്ളിൽ പത്ത് ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യ വീഡിയോ ചൊവ്വാഴ്ച രക്ഷാപ്രവർത്തകർ പുറത്തുവിട്ടു.
https://x.com/ANI/status/1726791980787867944?s=20
6 ഇഞ്ച് ഫുഡ് പൈപ്പ് ലൈനിലൂടെ അയച്ച എൻഡോസ്കോപ്പിക് ക്യാമറ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. മഞ്ഞയും വെള്ളയും കലർന്ന ഹെൽമറ്റ് ധരിച്ച തൊഴിലാളികൾ പൈപ്പ് ലൈനിലൂടെ അയച്ച ഭക്ഷണ സാധനങ്ങൾ സ്വീകരിക്കുന്നതും പരസ്പരം സംസാരിക്കുന്നതും വീഡിയോയിൽ കാണാം. തൊഴിലാളികൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണാൻ പൈപ്പ് ലൈനിലൂടെ ക്യാമറകൾ സ്ഥാപിക്കുമെന്ന് നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്ഐഡിസിഎൽ) ഡയറക്ടർ അൻഷു മനീഷ് ഖൽഖോ നേരത്തെ പറഞ്ഞിരുന്നു. ഇദ്ദേഹം തിങ്കളാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിൽ നിന്ന് എത്തിയ ശേഷമാണ് ക്യാമറ സ്ഥാപിച്ചത്.