Categories
kerala

കെഎസ്‌ആർടിസിയിൽ ബസ് ജീവനക്കാർക്ക് കാക്കി യൂണിഫോം തിരിച്ചു വരുന്നു, നീലയ്ക്ക് വിട

കെഎസ്‌ആർടിസിയിൽ ബസ് ജീവനക്കാർക്ക് കാക്കി യൂണിഫോം തിരിച്ചു വരുന്നു. നിലവിലുള്ള നീല യൂണിഫോം ആണ് കാക്കിക്കു വഴി മാറുന്നത്. ഇതിന്റെ ഉത്തരവിറങ്ങി. ജീവനക്കാരുടെ യൂണിയനുകളുടെ ആവശ്യപ്രകാരമാണ്‌ പഴയ യൂണിഫോമിലേക്കുള്ള മാറ്റം. പുരുഷന്മാരായ ഡ്രൈവർക്കും കണ്ടക്ടർക്കും കാക്കി പാന്റ്‌സും ഒരു പോക്കറ്റുള്ള ഹാഫ്‌ സ്ലീവ്‌ ഷർട്ടുമായിരിക്കും ഇനി മുതൽ. ഷർട്ടിന്റെ പോക്കറ്റിൽ കെഎസ്‌ആർടിസി എംബ്ലവും ഉണ്ടാകും. വനിതകൾക്ക്‌ കാക്കി നിറത്തിലുള്ള ചുരിദാറും സ്ലീവ്‌ലെസ്‌ ഓവർക്കോട്ടുമാകും വേഷം. നെയിം പ്ലേറ്റും വേണം.

സ്‌റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ, ചാർജ്‌ മാൻ എന്നിവർക്കും കാക്കി പാന്റ്‌സും ഹാഫ്‌ സ്ലീവ്‌ ഷർട്ടുമായിരിക്കും യൂണിഫോം. ഷോൾഡർ ഫ്‌ളാപ്പിൽ കാറ്റഗറിയും രേഖപ്പെടുത്തും. ഇൻസ്‌പെക്ടർ, ഹെഡ്‌വെഹിക്കിൾ സൂപ്പർവൈസർ എന്നിവർക്കും കാക്കി യൂണിഫോമാക്കിയിട്ടുണ്ട്‌.

thepoliticaleditor

മെക്കാനിക്‌ , പമ്പ്‌ ഓപ്പറേറ്റർ, ടയർ ഇൻസ്‌പെക്ടർ, ടയർ റീ ടേഡർ എന്നിവർക്ക്‌ നേവി ബ്ല്യു പാന്റ്‌സും ഹാഫ്‌ സ്ലീവ്‌ ഷർട്ടുമാണ്‌. സ്‌റ്റോർ സ്‌റ്റാഫിനും ഇതേ യൂണിഫോമായിരിക്കും. ഈ സെക്‌ഷനിലെ വനിതകൾക്ക്‌ നേവി ബ്ല്യുസാരിയും ബ്ലൗസും അല്ലെങ്കിൽ ചുരിദാർ ധരിക്കാം. പ്യൂൺ വിഭാഗം ജീവനക്കാരെ യൂണിഫോം ധരിക്കുന്നതിൽനിന്ന്‌ ഒഴിവാക്കി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick