വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശെെലജയ്ക്ക് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വക്കീൽ നോട്ടീസ് അയച്ചു. അശ്ലീല വീഡിയോ താൻ പ്രചരിപ്പിച്ചെന്ന ആരോപണം ശെെലജ പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാഫിയുടെ നോട്ടീസ്. 24 മണിക്കൂറിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. താനും പാർട്ടി പ്രവർത്തകരും ചേർന്ന് എതിർ സ്ഥാനാർത്ഥിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് കെ കെ ശെെലജ ആരോപിച്ചത്. ഈ പ്രസ്‌താവന തനിക്കും കുടുംബത്തിനുമെതിരെയുള്ള സെെബർ അധിക്ഷേപങ്ങൾക്ക് വഴിവച്ചു. തന്റെ പ്രായമായ അമ്മയെപ്പോലും സിപിഎം അണികൾ സെെബറിടങ്ങളിൽ ആക്രമിച്ചുവെന്ന് ഷാഫി പറഞ്ഞു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
അശ്ലീല വീഡിയോ ആരോപണം: കെ.കെ.ശൈലജ മാപ്പു പറയണമെന്ന് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024