കുസാറ്റില്‍ നടന്നുകൊണ്ടിരുന്ന ടെക് ഫെസ്റ്റിന്റെ സമാപന പരിപാടിക്കിടയില്‍ ഇന്ന് വൈകീട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആകെ 64 വിദ്യാര്‍ഥികളെയാണ് പല ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുള്ളതെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് 46 പേര്‍ ഉളളതെന്നും മന്ത്രി പറഞ്ഞു. രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണെന്നും അവരെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റുകയാണെന്നും ഏറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു.
അപകടവിവരമറിഞ്ഞ് സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി പി.രാജീവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു വും കോഴിക്കോട് ജില്ലയിലെ നവകേരള സദസ്സ് പരിപാടിയില്‍ നിന്നും കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണെന്നും അവരെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റുകയാണെന്നും ഏറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ആശുപത്രിയില്‍ എത്തിച്ച 15 പേര്‍ വാര്‍ഡിലാണ് ഉള്ളത്. അവരുടെ നില ആശങ്കാജനകമല്ല.-കളക്ടര്‍ അറിയിച്ചു.
