Categories
kerala

മരിച്ച നാലു വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞു

കളമശേരി കുസാറ്റ് സർവകലാശാല കാമ്പസിൽ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ അപകടത്തിൽ മരിച്ച നാലു വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞു. കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ സിവിൽ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി കൂത്താട്ടുകുളം സ്വദേശി അതുൽതമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ ഡ്രിഫ്റ്റ, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ്, ഇതര സംസ്ഥാന വിദ്യാർഥി ജിതേന്ദ്ര ദാമു എന്നിവരാണ് മരിച്ചത്.

കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിന് ഇടെയുണ്ടായ ദുരന്തത്തിൽ നാല് വിദ്യാർത്ഥികൾ മരണമടഞ്ഞതിൽ മന്ത്രിമാർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ശനിയാഴ്ച രാത്രി 8:30 നാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നത്.

thepoliticaleditor

ദുഃഖ സൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick