ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഇനി സഭാംഗങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടു വരുന്നതിന് വിലക്ക്.
ഡിസംബർ ഒന്നിന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ എം.എൽ.എ.മാർക്കും എം.എൽ.സി.മാർക്കും മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവദിക്കില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. സമ്മേളന സമയത്ത് പതാകകളും ബാനറുകളും സഭയിലേക്ക് കൊണ്ടുപോകുന്നതും നിരോധിക്കും. എല്ലാ എംഎൽഎമാരുടെയും പേരുകൾ പ്രദർശിപ്പിക്കുന്ന ബാഡ്ജുകളും നൽകും.
ആഗസ്റ്റിലെ മൺസൂൺ സമ്മേളനത്തിൽ നിയമസഭ അംഗീകരിച്ച നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ഭാഗമായാണ് നിരോധനം. അതേസമയം മൊബൈൽ ഫോണുകൾ വിലക്കുന്ന ചട്ടത്തിൽ ഇളവ് വരുത്തണമെന്ന് കക്ഷിഭേദമന്യേ എംഎൽഎമാർ സ്പീക്കറോട് ആവശ്യപ്പെട്ടു.
