Categories
kerala

കുസാറ്റില്‍ ടെക്ക് ഫെസ്റ്റ് ഗാനമേളയ്ക്കിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാര്‍ഥികള്‍ മരിച്ചു

രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണെന്നും അവരെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റുകയാണെന്നും ഏറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ആശുപത്രിയില്‍ എത്തിച്ച 15 പേര്‍ വാര്‍ഡിലാണ് ഉള്ളത്. അവരുടെ നില ആശങ്കാജനകമല്ല-കളക്ടര്‍ അറിയിച്ചു

Spread the love

കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കാമ്പസ്സിലെ ടെക് ഫെസ്റ്റിൽ ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചു. നിരവധിപ്പേർക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകിട്ട് ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം.
ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരണമടഞ്ഞത്. 46 പേര്‍ ആണ് പരിക്കേറ്റ് ആശുപത്രികളിലുള്ളത് എന്നുമാണ് പ്രാഥമിക വിവരം.

തിക്കിലും തിരക്കിലും ശ്വാസം മുട്ടിയും ഞെരിഞ്ഞുമാണ് ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ടായിരിക്കുന്നത്. ടിക്കറ്റ് വെച്ചുള്ള ഗാനമേളയായിരുന്നു നടന്നിരുന്നത്. എന്നാല്‍ മഴ വന്നതോടെ പുറത്തുള്ളവരെല്ലാം അകത്തേക്ക് തള്ളിക്കയറി. ഈ ഇരച്ചു കയറ്റത്തില്‍ പലരും വീണുപോയി. വീണുപോയവര്‍ക്കു മേലെ കൂടി കൂടുതല്‍ പേര്‍ തള്ളിക്കയറിപ്പോയതോടെയാണ് അപകടം രൂക്ഷമായത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വൈകീട്ട് ഏഴു മണിക്കു ശേഷമാണ് അപകടമുണ്ടായതെന്നാണ് പറയുന്നത്.

thepoliticaleditor

കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കാണ് പരിക്കേറ്റവരെ എത്തിച്ചത്. അപ്പോഴേക്കും നാല് വിദ്യാര്‍ഥികള്‍ മരണമടഞ്ഞിരുന്നു.

അപകടവിവരമറിഞ്ഞ് സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി പി.രാജീവുംഉന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു വും കോഴിക്കോട് ജില്ലയിലെ നവകേരള സദസ്സ് പരിപാടിയില്‍ നിന്നും കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണെന്നും അവരെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റുകയാണെന്നും ഏറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ആശുപത്രിയില്‍ എത്തിച്ച 15 പേര്‍ വാര്‍ഡിലാണ് ഉള്ളത്. അവരുടെ നില ആശങ്കാജനകമല്ല.-കളക്ടര്‍ അറിയിച്ചു.

പത്ത്, പന്ത്രണ്ടുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിനു പുറമേ ഏറണാകുളം ജനറല്‍ ആശുപത്രിയിലേക്കും പരിക്കേറ്റവരെ എത്തിക്കുന്നുണ്ട്.

മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതാണ് അപകടകാരണം എന്നാണ് വിവരം.

ആകെ 64 വിദ്യാര്‍ഥികളെയാണ് പല ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുള്ളതെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് 46 പേര്‍ ഉളളതെന്നും മന്ത്രി പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick