Categories
latest news

“ഇന്ത്യ” എന്ന് പേരിട്ടതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍

പ്രതിപക്ഷപാര്‍ടികളുടെ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍. രാഷ്ട്രീയ പാര്‍ടികളുടെ രജിസ്‌ട്രേഷനും അനുബന്ധ കാര്യവുമാണ് തങ്ങളുടെ പരിധിയില്‍ വരുന്നതെന്നും രാഷ്ട്രീയ സഖ്യങ്ങളുടെ സാങ്കേതിക കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഇന്ത്യ എന്ന പേര് മാറ്റിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ഗിരീഷ് ഭരദ്വാജ് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിലാണ് കമ്മീഷന്റെ ഈ വ്യക്തമാക്കല്‍ ഉള്ളത്.

thepoliticaleditor

ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘ഇന്ത്യ’ എന്ന പ്രതിപക്ഷസഖ്യത്തിന്റെ പേര്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഈ പേര് സ്വാധീനിക്കാനിടയുണ്ടെന്നു കാണിച്ചായിരുന്നു ഹര്‍ജി. ഈ വിഷയത്തില്‍ സഖ്യത്തിലെ 26 രാഷ്ട്രീയ പാര്‍ടികള്‍ക്കും തിരഞ്ഞെടുപ്പു കമ്മീഷനും കോടതി നോട്ടീസ് അയച്ചിരുന്നു.

രാഷ്ട്രീയ പാര്‍ടികള്‍ നിയമപരമായ സംവിധാനമല്ലെന്നും അതിനാല്‍ അവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കമ്മീഷനു മുന്നില്‍ ചട്ടങ്ങളില്ലെന്നും കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടതാണ് ഇപ്പോള്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ സത്യവാങ്മൂലത്തിന് അടിസ്ഥാനമായി എടുത്തിരിക്കുന്നത് എന്നാണ് പറയുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick