Categories
kerala

മലയാള അക്ഷരമാല രക്ഷപ്പെട്ടു, ഇനി സ്‌കൂളുകളില്‍ പഠിപ്പിക്കും !

പതിമൂന്നു വര്‍ഷമായി മലയാളികളായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ മലയാളം പാഠാവലിയില്‍ പഠിക്കേണ്ടതില്ലെന്ന് ഇവിടുത്തെ വിദ്യാഭ്യാസ വിചക്ഷണര്‍ തീരുമാനിച്ച കാര്യത്തിന് ഒടുവില്‍ ഭേദഗതി. മലയാളം അക്ഷരമാല അങ്ങനെ രക്ഷപ്പെട്ടു എന്നാണ് പറയേണ്ടത്. ഇല്ലായിരുന്നെങ്കില്‍ ഭാവിമലയാളികള്‍ ഈ മനോഹരമായ ഭാഷയുടെ അടിസ്ഥാനമായ അക്ഷരമാല എഴുതാന്‍ തീരെ അറിയാതെ വളര്‍ന്നു വന്നേനെ.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ മുന്‍പത്തെ പോലെ തന്നെ മലയാളം അക്ഷരമാല പഠിപ്പിക്കാന്‍ തീരുമാനമായി. പാഠ്യപദ്ധതി പരിഷ്‌കരണ ചട്ടക്കൂടില്‍ ഇക്കാര്യം ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച് പുറത്തിറക്കി. ഒന്നാം ക്ലാസ് കഴിയുമ്പോള്‍ കുട്ടികള്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചിരിക്കണം എന്നാണ് പരിഷ്‌കരിച്ച ചട്ടക്കൂടില്‍ പറയുന്നത്.

13 വര്‍ഷം മാറ്റി നിര്‍ത്തിയ ശേഷം കഴിഞ്ഞ അധ്യയനവര്‍ഷം മുതലാണ് ഭാഷാസ്‌നേഹികളുടെ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായി പാഠപുസ്തകത്തില്‍ മലയാളം അക്ഷരമാല ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇവിടുത്തെ വിദ്യാഭ്യാസ വിദഗ്ധര്‍ വീണ്ടും ഈ വര്‍ഷം അത് അട്ടിമറിച്ചു. പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടു രേഖയില്‍ അക്ഷരമാല പഠിപ്പിക്കേണ്ടതില്ല എന്ന് ഉള്‍പ്പെടുത്തി. ആദ്യം കേട്ട്, പിന്നെ സംസാരിച്ച് അതിനുശേഷം എഴുതിയാല്‍ മതിയെന്നായിരുന്നു കണ്ടുപിടുത്തം.

thepoliticaleditor

അക്ഷരം പഠിക്കാതെ എങ്ങിനെയാണ് അടിസ്ഥാന പരമായി ഭാഷ പഠിക്കാന്‍ തുടങ്ങാനാവുക എന്ന ചോദ്യം ബാക്കിയായി. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശിച്ച് അക്ഷരമാല പ്രത്യേകം അച്ചടിച്ച് പാഠപുസ്തകത്തിന്റെ ഭാഗമാക്കിയത് വകുപ്പിലെ വിദ്ഗധര്‍ തന്നെ അട്ടിമറിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ത്തപ്പെട്ട ശേഷമാണ് വിദ്യാഭ്യാസ വിദഗ്ധര്‍ അല്‍പം അയഞ്ഞത് എന്നാണ് പറയുന്നത്. അങ്ങനെ മലയാള നാടിന്റെ അക്ഷരമാല രക്ഷപ്പെട്ടു എന്നാണ് ഒരു ഭാഷാസ്‌നേഹിയായ വിരമിച്ച മലയാളം അധ്യാപകന്‍ ഇതേപ്പറ്റി പ്രതികരിച്ചത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick