Categories
latest news

സി.എം. ഇബ്രാഹിമിനെ പുറത്താക്കി

ജെ.ഡി.എസ്. കര്‍ണാടകയില്‍ ബിജെപിയുമായി ഒരു തരത്തിലും സഖ്യത്തിനില്ലെന്നും സംസ്ഥാന അധ്യക്ഷനായ തനിക്കാണ് പാര്‍ടിയുടെ അഭിപ്രായം പറയാന്‍ അവകാശമെന്നും പറഞ്ഞ് ദേവഗൗഡയുമായി ഇടഞ്ഞ സംസ്ഥാന അധ്യക്ഷന്‍ സി.എം. ഇബ്രാഹിമിനെ പുറത്താക്കി ജെ.ഡി.എസ്. കുമാരസ്വാമി വിഭാഗം.
പാർട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവെഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാന പ്രവർത്തക സമിതി പിരിച്ചുവിട്ട് മകനും മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമിയെ പാർട്ടിയുടെ അഡ്‌ഹോക്ക് സംസ്ഥാന പ്രസിഡന്റായി നിയമിക്കുകയും ചെയ്തിരിക്കുകയാണ് ഗൗഡ. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി.

മതേതരമായി നിലകൊളളുന്നതിനാല്‍ ജെഡിഎസിലെ തന്റെ വിഭാഗമാണു ഒറിജിനലെന്നു ഇബ്രാഹിം കഴിഞ്ഞ ദിവസം പറഞ്ഞിരിക്കുന്നു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick