Categories
national

ബിജെപിയുടെ ഭാവി സ്വപ്‌നങ്ങള്‍ അത്രയൊന്നും ശോഭനമല്ല…എന്തെന്നാല്‍

2024-ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ വലിയൊരു ആധിപത്യ ശക്തിയായി തിരിച്ചുവന്ന് ഭരണഘടന ഉള്‍പ്പെടെ മാറ്റി ഹിന്ദുരാഷ്ട്രം എന്ന ആശയം സഫലീകരിക്കാനുള്ള ആഗ്രഹമല്ലാതെ നരേന്ദ്രമോദിയുടെ- വാജ്‌പേയിയുടെയും എന്തിന് അദ്വാനിയുടെതു പോലും അല്ലാത്ത-ബിജെപിക്കും അവരുടെ ആശയസൈദ്ധാന്തികരായ ആര്‍.എസ്.എസിനും അതില്‍ കുറഞ്ഞ ഒന്നും ഇല്ല. എന്നാല്‍ അതാവട്ടെ ഇന്നത്തെ പരിതസ്ഥിതിയില്‍ ഒട്ടും എളുപ്പമല്ല.

ചില വസ്തുതകള്‍ വെച്ച് ഇത് വിലയിരുത്താം.

thepoliticaleditor

ഒരു രാഷ്ട്രം, ഒറ്റ തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യത്തിനപ്പുറം ബിജെപി പൂരിപ്പിക്കാതെ ഒളിച്ചു വെച്ച മറ്റൊരു ആഗ്രഹം ഉണ്ടെന്ന് പറയപ്പെടുന്നു. അത് മറ്റൊന്നുമല്ല, ഒരു പാര്‍ടി എന്നതു കൂടിയാണ്. എന്നാലിത് ഒട്ടും എളുപ്പമല്ല. കാരണം ബിജെപി ഒഴികെ ഇന്ത്യയിലെ ഒരു പാര്‍ടിക്കും ഇത്തരം ഒരാഗ്രഹം ഇല്ലെന്നു മാത്രമല്ല, എല്ലാവരും അതിനെതിരുമാണ്. രണ്ട് ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും മൂന്നില്‍ രണ്ടു ഭൂരിപക്ഷം അനിവാര്യമാണ്.

എന്നാല്‍ രാജ്യസഭയില്‍ ഇപ്പോഴും ബിജെപിക്ക് ഇത്തരത്തിലുള്ളൊരു ഭൂരിപക്ഷം ഇല്ല. മൂന്നില്‍ രണ്ട് ഉണ്ടാക്കാന്‍ മറ്റ് പാര്‍ടികളുടെ പിന്തുണ വേണം. ഇക്കാര്യത്തില്‍ അത് ലഭിക്കില്ല. സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ശക്തിയില്ലാത്തതിനാലാണ് രാജ്യസഭയില്‍ ഈ അവസ്ഥ വരുന്നത്. ഇത് ബിജെപിക്ക് എതിരായ സന്ദേശമാണ് നല്‍കുന്നത്.

നടപ്പാക്കാനാവാത്ത എന്തിന് പ്രഖ്യാപിക്കുന്നു എന്ന് ചോദിച്ചാല്‍ അതിന് ഉത്തരമുണ്ട്.-ആശയം പുറത്തേക്ക് പറത്തിവിടുക, അതില്‍ ഒരു പ്രചാരണത്തിനുള്ള ആയുധമുണ്ട്. അത് സമര്‍ഥമായി ഉപയോഗിച്ച് ഹിന്ദു സമുദായത്തിലെ അരാഷ്ട്രീയ നിഷ്പക്ഷമതികളുടെ വോട്ട് നേടാന്‍ സാധിക്കും. വണ്ടിക്കാളയുടെ മുന്നില്‍ കെട്ടി വെച്ച പച്ചപ്പുല്ല് പോലെയാണത്.
2024-ലെ തിരഞ്ഞെടുപ്പിലേക്കുള്ള ഒരു ‘ബില്‍ഡപ്പ’് എന്ന് പറയാം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൂത്തു വാരിയ ചില വലിയ സംസ്ഥാനങ്ങളില്‍ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി തുടര്‍ച്ചയായി തോല്‍ക്കുന്നത് അവരെ സത്യത്തില്‍ ഞെട്ടിക്കുന്നുണ്ട്. സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഈ പറയുമ്പോലെ അനന്യമായ ശക്തി ഇല്ല എന്ന യാഥാര്‍ഥ്യത്തിലേക്കാണിത് നയിക്കുക. ഇന്ത്യയിലെ കുറഞ്ഞത് 18 സംസ്ഥാനങ്ങളിലെങ്കിലും ആധിപത്യം നേടാതെ ബിജെപിക്ക് തങ്ങളുടെ മോഹങ്ങള്‍ പൂര്‍ണമായി സാക്ഷാത്കരിക്കാനാവില്ല.

ഇപ്പോള്‍ 14 സംസ്ഥാനങ്ങളില്‍ ഇന്ത്യ മുന്നണിയുടെ ഘടകകക്ഷികളുടെയോ ബിജെപിയുമായി സഖ്യമില്ലാതെ നില്‍ക്കുന്ന കക്ഷികളുടെയോ ഭരണമാണുള്ളത്. സംസ്ഥാനത്ത് ഇത്തരം കക്ഷികള്‍ പ്രബലരാണ്. ഒന്നിച്ചു നിന്നാല്‍ ബിജെപി നിലം തൊടില്ല.

പാചക വാതകവില കുറച്ചതിനു പുറമേ, സബ്‌സിഡി പുനസ്ഥാപിക്കല്‍, പെട്രോള്‍-ഡീസല്‍ വില കുറയ്ക്കല്‍ ഇവയെല്ലാം ഇനിയും സംഭവിച്ചേക്കാം. അതിനര്‍ഥം മോദി ഇന്ത്യയിലെ ജനങ്ങളെ പൂര്‍ണമായും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് എന്നത് മാത്രമാണ്. ഇത് ശരിയായി മുതലെടുക്കാന്‍ പ്രതിപക്ഷ മുന്നണിക്കു സാധിച്ചാല്‍ ഫലം മറ്റൊന്നായേക്കാം.

Spread the love
English Summary: is bjp in a stunning position in the country?

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick