Categories
kerala

മന്ത്രി സജി ചെറിയാനും പറഞ്ഞു കുരുക്കിലായി…വേഗം തിരുത്തി തടിയൂരി

സൗദി അറേബ്യയിൽ പോയപ്പോൾ താൻ ബാങ്ക് വിളി കേട്ടില്ലെന്നും അന്വേഷിച്ചപ്പോൾ ശബ്ദമാ പുറത്തു വന്നാൽ അവിടെ “വിവരം അറിയും ” എന്നു മനസ്സിലായി എന്നുമുള്ള തന്റെ അഭിപ്രായ പ്രകടനം തിരുത്തി വലിയൊരു വിവാദത്തിൽ നിന്നും തടിയൂരി മന്ത്രി സജി ചെറിയാൻ. തനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ് തന്റെ പ്രതികരണം എന്ന് മന്ത്രി വിശദീകരിച്ചു. ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്നും ഫേസ്‌ബുക്കിലൂടെ മന്ത്രി അഭ്യർത്ഥിച്ചു.

“സൗദി അറേബ്യയിൽ ചെന്നപ്പോൾ ‌ഞാൻ വിചാരിച്ചു ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും അവിടെ താമസിക്കുന്നതെന്ന്. കാരണം ഭയങ്കര എക്‌സ്‌ട്രിമിസ്റ്റുകളായ ആളുകൾ. പക്ഷേ ഒരിടത്ത് പോയപ്പോഴും ബാങ്ക് വിളി കേട്ടില്ല. കൂടെവന്ന ആളോട് ഇതിനെപ്പറ്റി ചോദിച്ചു. കുഴപ്പമില്ല, പക്ഷേ പുറത്തുകേട്ടാൽ വിവരമറിയുമെന്നാണ് അയാൾ പറഞ്ഞത്. ബാങ്ക് വിളിക്കാൻ അവർക്ക് അവകാശമുണ്ട്. പക്ഷേ പുറത്ത് കേൾക്കുന്നത് പബ്ളിക് ന്യൂയിസൻസ് ആണ്. അത് പാടില്ല”- ഇതായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്.

thepoliticaleditor

“ഇന്നലെ ഞാൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയിൽ സന്ദർശനം നടത്തിയ അവസരത്തിൽ മതാനുഷ്ഠാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികൻ പറഞ്ഞതാണ് ഞാൻ പരാമർശിച്ചത്. മതസൗഹാർദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികൾ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാൻ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമർശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങൾ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.”– ഇതാണ് തിരുത്ത്.

മന്ത്രി സജി ചെറിയാൻ തിരുത്തിയതിനെ പരിഹസിച്ച് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻരംഗത്ത് വന്നു . മതനിന്ദയോ പ്രവാചകനിന്ദയോ ഒട്ടുമില്ലാത്ത പ്രസ്താവനയായിട്ടുപോലും സജി ചെറിയാന് പറഞ്ഞത് വിഴുങ്ങേണ്ടിവന്നുവെന്നും, ഗണപതിനിന്ദ നടത്തിയ ഷംസീർ പറഞ്ഞതിൽ ഉറച്ചുതന്നെ നിൽക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. “മാപ്പു പറയാനും പറഞ്ഞത് പിൻവലിക്കാനും ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ല. മതനിന്ദയോ പ്രവാചകനിന്ദയോ ഒട്ടുമില്ലാത്ത പ്രസ്താവനയായിട്ടുപോലും സജി ചെറിയാന് പറഞ്ഞതു വിഴുങ്ങേണ്ടിവന്നു. ഗണപതിനിന്ദ നടത്തിയ ഷംസീർ പറഞ്ഞതിൽ ഉറച്ചുതന്നെ നിൽക്കുന്നു. താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ എന്നർത്ഥം. ഇടതുപക്ഷ(ച്ച) മുന്നണിതന്നെ…”–ഇതാണ് സുരേന്ദ്രൻ എഴുതിയത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick