Categories
kerala

ഇങ്ങനെ പോയാൽ മൂന്നാം പിണറായി സർക്കാർ വരുമെന്ന് തിരുവഞ്ചൂർ

കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ വിമർശനവുമായി മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പല ചേരിയായി കോണ്‍ഗ്രസ് നിന്നാല്‍ മൂന്നാം പിണറായി സര്‍ക്കാരുണ്ടാകുമെന്ന് പാര്‍ട്ടി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.

കോൺ​ഗ്രസിൽ എല്ലാവരും ഒരുമിച്ച് നിന്നിരുന്ന അതിന്റെ പഴയ കാലത്തേക്ക് പോകണം എന്നും ഐക്യത്തിനായി ത്യാഗം സഹിക്കാന്‍ എല്ലാവരും തയാറാകണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

thepoliticaleditor

ഒരു ഉപതെരഞ്ഞെടുപ്പ് നേരിടാൻ പോവുകയാണ്. കോൺ​ഗ്രസിന്റെ സംയുക്ത മുഖം കാണണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് സംസ്ഥാനത്തുള്ള മഹാഭൂരിപക്ഷം ആളുകളും എന്നും ജനങ്ങൾ ഭരണമാറ്റമാണ് ആ​ഗ്രഹിക്കുന്നതെന്നും പക്ഷേ ഈ പ്ലാറ്റ്ഫോം അതിലേക്ക് പറ്റുന്ന രീതിയിൽ മാറ്റിയെടുക്കുക എന്നുള്ളത് കടമയാണെന്നും ആ കടമ നിറവേറ്റാൻ അങ്ങോട്ടും ഇങ്ങോട്ടും ത്യാ​ഗം സഹിക്കണമെന്നും അല്ലെങ്കിൽ ചെറിയ ​ഗ്രൂപ്പുകളായി കോൺഗ്രസ്‌ ദുർബലമായി പോവും എന്നും അദ്ദേഹം പറഞ്ഞു.

Spread the love
English Summary: THIRIVANCHOOR RADHAKRISHNAN AGAINST GROUPISM IN CONGRESS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick