ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കമലാ നെഹ്‌റു കോളേജിൽ നിന്ന് ബിരുദം നേടിയ യുവതിയെയാണ് അരബിന്ദോ കോളേജിന് സമീപത്തെ പാർക്ക് ബെഞ്ചിന് താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. കമല നെഹ്‌റു കോളജില്‍ വിദ്യാര്‍ഥിനിയായ 25കാരി നര്‍ഗീസ് ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 28കാരനായ സുഹൃത്ത് ഇര്‍ഫാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബന്ധുക്കളാണെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തിനു വിസമ്മതിച്ചതാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. അരബിന്ദോ കോളേജിന് സമീപമുള്ള വിജയ് മണ്ഡല് പാർക്കിലെ ബെഞ്ചിന് താഴെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇർഫാൻ എന്ന പ്രതി യുവതിയെ കൊലപ്പെടുത്തി ഓടി രക്ഷപ്പെടുകയായിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധമെന്ന് സംശയിക്കുന്ന ഇരുമ്പ് ദണ്ഡ് കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി സൗത്ത് ഡൽഹി ഡിസിപി ചന്ദൻ ചൗധരി പറഞ്ഞു.