Categories
latest news

പുതിയ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് ശരദ് പവാർ

മഹാരാഷ്ട്രയിൽ ജിതേന്ദ്ര ആവ്‌ഹാഡിനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച് എൻസിപി. ശരദ് പവാർ വിഭാഗത്തിന്റെ ചീഫ് വിപ്പായും ഇദ്ദേഹത്തെ തിരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാർ പാർട്ടി പിളർത്തി എൻഡിഎയ്ക്കൊപ്പം പോയതിനു പിന്നാലെയാണു ജിതേന്ദ്ര ആവ്‌ഹാഡിനെ തിരഞ്ഞെടുത്തത്. മുംബ്ര–കൽവയിൽ നിന്നുള്ള എംഎൽഎയാണ്.

പാർട്ടിയിൽ പിളർപ്പില്ലെന്നും എൻസിപി ആയി തന്നെയാണ് തങ്ങൾ ബിജെപി മുന്നണിയിൽ പോയതെന്നും ഭാവിയിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും എൻസിപിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് മത്സരിക്കുമെന്നും സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം വാർത്താസമ്മേളനത്തിൽ അജിത് പവാർ പറഞ്ഞു.

thepoliticaleditor
Spread the love
English Summary: sharad pawar announces new opposition leader

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick