Categories
kerala

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമം

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമിച്ചു. ഉത്തർപ്രദേശിൽ നിന്ന് ദില്ലിയിലേക്ക് വരുമ്പോഴാണ് സംഭവം. കറുത്ത സ്കോർപിയോ കാറാണ് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് യുപിയിലെ നോയിഡയിൽനിന്നു ഡൽഹി കേരള ഹൗസിലേക്ക് വരുന്നതിനിടെ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് ഒരു കാർ അപകടകരമായ രീതിയിൽ ഇടിച്ചുകയറ്റാൻ ശ്രമിക്കുകയായിരുന്നു. വാഹനവ്യൂഹത്തെ ഓവർടേക്ക് ചെയ്ത് എത്തിയ കാർ ഗവർണറുടെ വാഹനത്തിന്റെ തൊട്ടടുത്തെത്തി.

thepoliticaleditor

കാറിലുണ്ടായിരുന്ന രണ്ടു പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശികളായ മോനു കുമാർ, ഗൗരവ് എന്നിവരാണ് പിടിയിലായത്. ഇവർ മദ്യലഹരിയിലായിരുന്നെന്നാണ് സൂചന.

ഗവർണർ സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്. വാഹനം ഇടിച്ച് കയറ്റാൻ നോക്കിയത് മനപ്പൂർവ്വമാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

Spread the love
English Summary: SECURITY FAILURE DURING KERALA GOVERNERS TRAVELL IN DELHI

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick