Categories
kerala

വഞ്ചിയൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്. സി.പി.എം.ഏരിയാ കമ്മിറ്റി അംഗം രവീന്ദ്രന് സസ്പെൻഷൻ

തിരുവനന്തപുരം സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. തിരുവഞ്ചൂർ ഏരിയ കമ്മിറ്റി അംഗം രവീന്ദ്രനെയാണ് രക്തസാക്ഷി ഫണ്ട്‌ തട്ടിപ്പ് കേസിൽ സസ്പെൻഡ് ചെയ്തത്. വിഷ്ണു രക്തസാക്ഷി മണ്ഡപത്തിന് പിരിച്ച തുക തട്ടി എന്നാണ് ആരോപണം. തിരുവനന്തപുരം സിപിഎം ഘടകങ്ങളെ ഒട്ടാകെ ഈ ഫണ്ട്‌ തട്ടിപ്പ് ആരോപണം പിടിച്ചുലച്ചിരുന്നു.
സിപിഎം ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് ഈ ആരോപണം അന്വേഷിച്ചത്. അന്വേഷണത്തിൽ രവീന്ദ്രൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് സസ്പെൻഷൻ.
2008 ലാണ് ഡിവൈഎഫ്ഐ പ്രാദേശിക നേതാവായിരുന്ന വിഷ്ണു കൊല്ലപ്പെട്ടത്. തുടർന്ന് വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനും പാർട്ടി സംഹരിച്ച തുകയിൽ നിന്ന് അഞ്ചു ലക്ഷം രൂപയോളം ടി രവീന്ദ്രൻ അപഹരിച്ചു എന്നതായിരുന്നു ആരോപണം. ഇതിനെ തുടർന്ന് വിഷ്ണുവിന്റെ കുടുംബം നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം.

Spread the love
English Summary: CPM LOCAL LEADER SUSPENDED FOR MONEY MISSUSE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick