Categories
kerala

അനിൽ ആന്റണിയെ ബി ജെ പി ദേശീയ സെക്രട്ടറിയായി നിയമിച്ചു

കോൺഗ്രസ്‌ നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി പ്രഖ്യാപിച്ചു.
13 വൈസ് പ്രസിഡന്റുമാരും ഒമ്പത് ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് പാര്‍ട്ടി അധ്യക്ഷന്‍ ജെപി നന്ദ പ്രഖ്യാപിച്ച ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക.
എ പി അബ്‌ദുള്ളക്കുട്ടി ഉപാധ്യക്ഷനായി തുടരും. കേരളത്തിൽനിന്ന് അനിൽ ആന്റണിയും അബ്ദുള്ളക്കുട്ടിയും മാത്രമാണ് പുതിയ ഭാരവാഹി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഈ വർഷം ഏപ്രിലിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് അനിൽ എത്തിയത്.
ലോകസഭാ തെരഞ്ഞെടുപ്പും ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ലക്ഷ്യമിട്ടാണ് ബിജെപിയുടെ സംഘടനാ തലത്തിലെ പുതിയ അഴിച്ചുപണി.
അലിഗഢ് മുസ്ലിം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറും പുതിയ ഉപാധ്യക്ഷന്മാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് ബി.എല്‍.സന്തോഷ് സംഘടനാ ജനറല്‍ സെക്രട്ടറിയായി തുടരും. തെലങ്കാന ബിജെപി മുന്‍ അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.

Spread the love
English Summary: ANIL ANTONY APPOINTED AS BJP NATIONAL GENERAL SECRETARY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick