Categories
kerala

പെൺകുട്ടിയുടെ അന്ത്യകർമങ്ങൾ :പൂജാരി രേവത് ബാബു മാപ്പ്‌ ചോദിച്ചു

ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അന്ത്യകർമങ്ങൾ നടത്താൻ പൂജാരികൾ വിസമ്മതിച്ചെന്ന പരാമർശത്തിൽ ചാലക്കുടി സ്വദേശി രേവത് ബാബു ഫേസ്‌ബുക്ക്‌ ലൈവിലൂടെ മാപ്പ്‌ ചോദിച്ചു. താന്‍ പൂജാരിമാരെക്കുറിച്ച്‌ പറഞ്ഞത്‌ തെറ്റായിപ്പോയെന്ന്‌ ഇദ്ദേഹം പറഞ്ഞു. രേവത്‌ ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കപ്പെട്ടതിനു തൊട്ടു പിന്നാലെയായിരുന്നു ക്ഷമ ചോദിക്കല്‍. ആലുവ സ്വദേശി അഡ്വ: ജിയാസ് ജമാലാണ് റൂറൽ എസ്പിക്കു പരാതി നൽകിയത്. മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയതെന്നു പരാതിയിൽ പറയുന്നു.

Spread the love
English Summary: complaint against priest revath babu

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick