Categories
latest news

ചരിത്രപരമായ തെറ്റുതിരുത്താൻ സമയമായി; ഗ്യാൻവാപി പള്ളിയെക്കുറിച്ച് യോഗി ആദിത്യനാഥ്

ഗ്യാൻവാപി പള്ളി “ചരിത്ര പരമായ തെറ്റ്” എന്ന് യോഗി ആദിത്യനാഥ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) സംഘം വാരണാസിയിലെ ഗ്യാൻവാപി പള്ളിയുടെ ശാസ്ത്രീയ സർവേയെച്ചൊല്ലി നിയമപോരാട്ടം തുടരുന്നതിനിടെയാണ് സമുച്ചയത്തെ ചുറ്റിപ്പറ്റിയുള്ള പ്രസ്താവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് വന്നിരിക്കുന്നത്. വാർത്താ ഏജൻസിയായ എ.എൻ.ഐ ക്ക് നൽകിയ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന.

തുടക്കത്തിൽ തന്നെ യോഗി ആദിത്യനാഥ് സമുച്ചയത്തിന്റെ ‘മുസ്ലീം സ്വഭാവത്തെ’ ചോദ്യം ചെയ്യുകയും ഗ്യാൻവാപിയെ പള്ളി എന്ന് വിളിച്ചാൽ ഇത് വിവാദത്തിലേക്ക് നയിക്കുമെന്നും പറഞ്ഞു. ചരിത്രപരമായ തെറ്റ് അംഗീകരിക്കാനും ആവശ്യമായ തിരുത്തലുകൾ വരുത്താനും സമയമായെന്നും അദ്ദേഹം പറഞ്ഞു.

thepoliticaleditor

സമുച്ചയത്തിനുള്ളിൽ ഹിന്ദു ചിഹ്നങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് മുഖ്യമന്ത്രി ചോദ്യങ്ങൾ ഉന്നയിച്ചു, ഇതിന് പിന്നിലെ കാരണം ആർക്കെങ്കിലും വിശദീകരിക്കാമോ എന്ന് ചോദിച്ചു.
പള്ളിക്കകത്ത് ത്രിശൂലവും ജ്യോതിർലിംഗവും ദേവതകളുടെ ശിൽപങ്ങളുണ്ട്, കെട്ടിടത്തിന്റെ ചുവരുകളിൽ കൊത്തുപണികൾ ഉണ്ട്, അത് ഹൈന്ദവ വേരുകളെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു.

ചരിത്രപരമായ ഈ തെറ്റിന് ഒരു നിർദ്ദേശവുമായി മുസ്ലീം പക്ഷം മുന്നോട്ട് വരണമെന്നും പരിഹാരം അവതരിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Spread the love
English Summary: its time to correct historical mistake on gyaan vvapi mosque says yogi adithya nath

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick