കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അധ്യാപികയായി നിയമിക്കപ്പെട്ട പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി. യുജിസിയുടെ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
പ്രിയയുടെ നിയമനം സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് വിധേയമാക്കും.
പ്രിയയ്ക്ക് നിയമനത്തിനുള്ള യോഗ്യതയുണ്ടെന്ന ഹൈക്കോടതി ഉത്തരവിന്റെയും സർവകലാശാലയിലെ അഡ്വക്കേറ്റ് ജനറലിന്റെയും സ്റ്റാൻഡിംഗ് കൗൺസലിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു നിയമന ഉത്തരവ് പുറപെടുവിച്ചത്. അതിനെതിരെ യു ജിസി യും രണ്ടാം റാങ്ക് സ്ഥാനക്കാരനായ ജോസഫ് സ്കറിയയും സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ ഹൈകോടതി വിധിയിൽ പിഴവുണ്ടെന്ന് തെളിഞ്ഞത്.
എന്നാൽ പ്രിയ വർഗീസിന്റെ നിയമനത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സുപ്രീം കോടതി ആറാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.