കേരളത്തിലെ തല മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു.
ഭാനുപണിക്കർ-ഭവാനി ദമ്പതികളുടെ 10 മക്കളിൽ മുതിർന്നയാളായി 1928 ഏപ്രിൽ 12ന് ആയിരുന്നു ജനനം. ഭാര്യ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ഡോ.ലില്ലിപുരുഷോത്തമൻ. കൊച്ചു മകൾ അഞ്ജുവിനൊപ്പമായിരുന്നു താമസം.
അഞ്ചു തവണ ആറ്റിങ്ങലിൽനിന്ന് നിയമസഭാംഗമായിട്ടുണ്ട്. മൂന്നു തവണ മന്ത്രിയായി. കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ സ്ഥാനം വഹിച്ച റെക്കോർഡ് വക്കത്തിന്റെ പേരിലാണ്. 2001മുതൽ 2004 വരെ എ.കെ. ആന്റണി സർക്കാർ ഭരിച്ച കാലത്ത് വക്കം പുരുഷോത്തമൻ സ്പീക്കറായിരിക്കെ, വളരെ കർക്കശമായ പരിശോധനകൾക്ക് ശേഷമേ അടിയന്തരപ്രമേയ നോട്ടീസുകൾ അനുവദിച്ചിരുന്നുള്ളൂ. സർക്കാരിന്റെ ഇംഗിതം കൂടി അറിഞ്ഞാണ് സ്പീക്കർമാർ പ്രവർത്തിക്കേണ്ടത്. ഭരണപക്ഷത്തിന്റെ താൽപര്യം നടത്തിക്കൊടുക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ അവകാശങ്ങളും ഉറപ്പാക്കുന്ന നിഷ്‌പക്ഷ സമീപനത്തിന്റെ ഉടമ എന്ന നിലയിൽ വക്കത്തിന്റെ സമീപനം കർക്കശം എങ്കിലും നിയമസഭാ ചരിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്നതാണ്.
രണ്ടു തവണ ആലപ്പുഴയിൽനിന്ന് ലോക്
സഭാംഗമായിട്ടുമുണ്ട്. മിസോറാം ഗവര്‍ണറായും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് ലഫ്റ്റനന്റ് ഗവര്‍ണറായും ചുമതല വഹിച്ചിട്ടുണ്ട്. സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ഥി സംഘടനയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് വക്കം എത്തുന്നത്. തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.