പ്രമുഖ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ-സാമൂഹിക നിരീക്ഷകനുമായ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇടതുപക്ഷ വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന മാധ്യമപ്രവര്‍ത്തകനും ചാനല്‍ചര്‍ച്ചകളില്‍ ഇടതുപക്ഷത്തിന്റെ മാധ്യമശബ്ദവുമായിരുന്നു. അടിയന്തിരാവസ്ഥയില്‍ അറസ്റ്റ് ചെയ്യ്‌പ്പെട്ട് ജയിലിലായി പീഢനത്തിനിരയായിട്ടുണ്ട്.