ബിജെപിയുടെ വാഷിംഗ് മെഷീൻ പ്രവർത്തനം വീണ്ടും ആരംഭിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിലേക്ക് പുതിയതായി വന്ന നിരവധി പേർ ഇന്ന് ഇഡി, സിബിഐ, ആദായനികുതി വകുപ്പുകൾ അന്വേഷിക്കുന്ന ഗുരുതരമായ അഴിമതി ആരോപണങ്ങൾ നേരിടുന്നവരാണ് . ഇപ്പോൾ അവർക്കെല്ലാം ക്ലീൻ ചിറ്റ് ലഭിച്ചു കഴിഞ്ഞു.”- ജയറാം രമേഷ് പരിഹസിച്ചു.
മഹാരാഷ്ട്രയെ ബിജെപിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷിൻഡെയുടെ സേനാ വിഭാഗവും ബിജെപിയും തമ്മിൽ ഭിന്നതയുണ്ടെന്നാണ് എൻസിപി നേതാക്കളുടെ പ്രവേശനം തെളിയിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി അശോക് ചവാൻ പറഞ്ഞു. “എന്ത് വില കൊടുത്തും അധികാരം കൊതിക്കുന്ന രാഷ്ട്രീയ അവസരവാദികൾ മാത്രമാണിവർ. അഴിമതി നടത്തി ജയിലിലായ എംഎൽഎമാർ ഇപ്പോൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു മന്ത്രിമാരായിരിക്കുന്നു “– ശിവസേന ഉദ്ധവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു.
യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് മോദിജി പറഞ്ഞ “ജനാധിപത്യത്തിന്റെ മാതാവ്” ഇതാണെന്ന് ഞാൻ ഊഹിക്കുന്നു എന്ന് കപിൽ സിബൽ എംപി പരിഹസിച്ചു.