Categories
latest news

ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ 65 ലക്ഷം നഷ്ടമായി, യുവാവ് ജീവനൊടുക്കി

ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ 65 ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്യുന്ന വിജിത് ശാന്താരാമ ഹെഗാദെ എന്നയാളാണ് മരണപ്പെട്ടത്. 37 വയസായിരുന്നു.

വെള്ളിയാഴ്ചയാണ് വിജിത് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരണവിവരം പുറത്തറിഞ്ഞത്. ബെംഗളൂരുവിലേക്ക് യാത്ര തിരിക്കുകയാണെന്ന് മാതാപിതാക്കളോട് പറഞ്ഞതിന് ശേഷമായിരുന്നു വിജിത് വീടുവിട്ടിറങ്ങിയത്. മാതാപിതാക്കള്‍ പിന്നീട് സിര്‍സി പൊലീസിനെ സമീപിച്ചു. വിജിത്തിന്റെ ഫോണ്‍ ട്രാക്ക് ചെയ്തതോടെ വീടിന്റെ പരിസരത്ത് തന്നെയുണ്ടെന്ന് മനസിലാക്കി. പിന്നീട് നടത്തിയ തിരച്ചിലിലാണ് വീടിന് പിന്നിലായുള്ള വനത്തില്‍ നിന്ന് മൃതദേഹം ലഭിച്ചത്.

thepoliticaleditor

വിജിത്തിന്റെ ആത്മഹത്യക്കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓണ്‍ലെന്‍ ഗെയിമുകള്‍ വഴി സമ്പാദിച്ച പണമെല്ലാം നഷ്ടമായെന്നും 65 ലക്ഷം രൂപയോളം ലോണ്‍ എടുത്തിട്ടുള്ളതായുമാണ് കുറിപ്പില്‍ നിന്ന് ലഭിച്ച വിവരമെന്ന് പൊലീസ് അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിജിത്തിന്റെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഏത് ഗെയിമിനാണ് വിജിത് അടിമയായതെന്ന് നമുക്ക് അറിയില്ല.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick