Categories
kerala

മതപഠന കേന്ദ്രത്തിൽ പെൺകുട്ടി തൂങ്ങിമരിച്ച സംഭവത്തിൽ പൂന്തുറ സ്വദേശി ഹാഷിം ഖാൻ അറസ്റ്റിൽ

ബീമാപള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൂന്തുറ സ്വദേശി ഹാഷിം ഖാൻ (20) അറസ്റ്റിൽ. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ആളാണ് ഹാഷിം.

പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്ററ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു .

thepoliticaleditor

പീഡനം നടന്നത് മതപഠന കേന്ദ്രത്തിന് പുറത്തെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്. പീഡനം നടന്നത് ഏതാണ്ട് ഒരു വർഷത്തോളം മുൻപാണെന്ന് കണ്ടെത്തി. പെൺകുട്ടി മതപഠനശാലയിൽ എത്തുന്നതിനു മുൻപാണ് സംഭവം നടന്നത്.

Spread the love
English Summary: youth arrested in the death of madrassa student

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick