Categories
latest news

മാധ്യമങ്ങളില്‍ കാണുന്നതെല്ലാം സത്യമാണെന്ന് ധരിക്കരുത്, യാഥാര്‍ഥ്യത്തില്‍ നിന്നും വളരെ അകലെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന രാഷ്ട്രീയ വിവരങ്ങൾ -രാഹുൽ ഗാന്ധി

മോദിയെ ദൈവത്തിന്റെ അരികിലിരുത്തിയാല്‍ പ്രപഞ്ചം എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്ന് മോദി ദൈവത്തെ പഠിപ്പിച്ചുകളയും. താന്‍ സൃഷ്ടിച്ചത് എന്താണ് എന്നതിനെപ്പറ്റി ദൈവം ആശയക്കുഴപ്പത്തിലാകും. എല്ലാം അറിയാമെന്ന ബോധമുള്ള ഒരു കൂട്ടം ആളുകള്‍ ഇന്ത്യയിലുണ്ട്. ഇത് ഒരു രോഗമായി മാറിയിരിക്കുന്നു. തീര്‍ച്ചയായും നമ്മുടെ പ്രധാനമന്ത്രി അത്തരത്തിലുള്ള ഒരു മാതൃകയാണ്.’-രാഹുല്‍ പറഞ്ഞു.

Spread the love

ഇന്ത്യയുടെ യാഥാര്‍ഥ്യത്തില്‍ നിന്നും വളരെ അകലെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന രാഷ്ട്രീയ വിവരങ്ങളെന്നും വലിയ വളച്ചൊടിക്കല്‍ നടക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

മാധ്യമങ്ങളുടെ താല്‍പര്യമാണ് പ്രചരിപ്പിക്കുന്നതെന്നും താന്‍ നടത്തിയ ഭാരത് ജോഡോ യാത്രയില്‍ തനിക്കത് വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചെന്നും രാഹുല്‍ ഗാന്ധി കാലിഫോര്‍ണിയയില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. ‘ അതിനാല്‍ മാധ്യമങ്ങളില്‍ കാണുന്നതെല്ലാം സത്യമാണെന്ന് ധരിക്കരുത്’- രാഹുല്‍ പറഞ്ഞു.
ഒന്നും അറിയില്ലെങ്കിലും എല്ലാം അറിയുന്നതായി ഭാവിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാവാണ് നരേന്ദ്രമോദിയെന്ന് രാഹുല്‍ രൂക്ഷമായി മോദിക്കെതിരെ ആഞ്ഞടിച്ചു.
‘ തനിക്ക് എല്ലാം അറിയാമെന്ന ധാരണയില്‍ ആരും ഉണ്ടാകരുതെന്ന് ഇന്ത്യയിലെ എല്ലാ മഹാന്‍മാരും നേതാക്കളും എപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഗുരു നാനാക്, ബസവേശ്വരന്‍, ഗാന്ധിജി തുടങ്ങിയ നേതാക്കളെല്ലാം ഊന്നിപ്പറഞ്ഞത് നിങ്ങളാണ് എല്ലാം എന്ന ധാരണയില്‍ ആയിരിക്കരുത് എന്നാണ്. ലോകം വളരെ വലുതാണ്. എല്ലാം താന്‍ മനസ്സിലാക്കുന്നുവെന്നും എല്ലാം അറിയാമെന്നും ചിന്തിക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണമാണ്. എന്നാല്‍ എല്ലാം അറിയാമെന്ന തികഞ്ഞ ബോധമുള്ള ഒരു കൂട്ടം ആളുകള്‍ ഇന്ത്യയിലുണ്ട്. ഇത് ഒരു രോഗമായി മാറിയിരിക്കുന്നു. തീര്‍ച്ചയായും നമ്മുടെ പ്രധാനമന്ത്രി അത്തരത്തിലുള്ള ഒരു മാതൃകയാണ്.’-രാഹുല്‍ പറഞ്ഞു.

thepoliticaleditor

“നിങ്ങൾ മോദിജിയെ ദൈവത്തിന്റെ അരികിൽ ഇരുത്തിയാൽ, പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മോദിജി ദൈവത്തോട് വിശദീകരിക്കാൻ തുടങ്ങുമെന്ന് ഞാൻ കരുതുന്നു. ഞാൻ എന്താണ് സൃഷ്ടിച്ചതെന്ന് ദൈവം ആശയക്കുഴപ്പത്തിലാകും”– രാഹുൽ ഗാന്ധി ഇങ്ങനെ പറഞ്ഞപ്പോൾ സദസ്സിൽ ചിരിയുടെ അല ഉയർന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം വിവരിച്ച രാഹുൽ ഇന്ത്യയിലെ ജനങ്ങൾ ഭീഷണിയിലാണെന്നും കേന്ദ്ര അന്വേഷണ ഏജൻസികളെ അവർക്കെതിരെ ഉപയോഗിക്കുകയാണെന്നും പറഞ്ഞു. “അതിനാൽ, രാഷ്ട്രീയമായി സാധാരണ രീതിയിൽ പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഞങ്ങൾ കണ്ടെത്തി, അതിനാലാണ് ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്ന് ശ്രീനഗറിലേക്ക് നടക്കാൻ ഞങ്ങൾ തീരുമാനിച്ചത്.”- രാഹുൽ വിശദീകരിച്ചു. “ നഫ്രത് കി ബസാർ മേ മൊഹബത് കി ദുകാൻ ഖോലി ( വിദ്വേഷത്തിന്റെ വിപണിയിൽ സ്‌നേഹത്തിന്റെ ഒരു കട തുറന്നു ) എന്ന മുദ്രാവാക്യം കോൺഗ്രസ് എങ്ങനെയാണ് കൊണ്ടുവന്നതെന്നും രാഹുൽ വിശദീകരിച്ചു .

Spread the love
English Summary: dont believe all things media propogates about india says rahul gandhi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick